---
title: "അച്ഛനെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Father and son found dead inside house Kanjirapally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322530/father-and-son-found-dead-inside-house-kanjirapally"
published_at: "2025-10-25T15:13:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc9c3410711_fgdfg.jpg"
keywords: []
---

# അച്ഛനെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കോട്ടയം: കാഞ്ഞിരപ്പള്ളി കപ്പാട് മനോലിയിൽ അച്ഛനെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാക്കൽ തങ്കച്ചൻ മകൻ അഖിൽ എന്നിവരെയാണ് വീടിനുള്ളിൽ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ച് വന്നിരുന്നത്. ഉച്ചയോടെ അയൽവാസികളാണ് ആദ്യം സംഭവം അറിയുന്നത്. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലന്നാണ് പ്രാഥമിക നിഗമനം.

## Article Content

കോട്ടയം: കാഞ്ഞിരപ്പള്ളി കപ്പാട് മനോലിയിൽ അച്ഛനെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാക്കൽ തങ്കച്ചൻ മകൻ അഖിൽ എന്നിവരെയാണ് വീടിനുള്ളിൽ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ച് വന്നിരുന്നത്. ഉച്ചയോടെ അയൽവാസികളാണ് ആദ്യം സംഭവം അറിയുന്നത്. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലന്നാണ് പ്രാഥമിക നിഗമനം.

**(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322530/father-and-son-found-dead-inside-house-kanjirapally)