---
title: "കർണാടകയിൽ വയനാട് സ്വദേശികൾ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം "
english_title: "Two people die in a car and lorry collision in Karnataka involving Wayanad natives"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322516/two-people-die-in-a-car-and-lorry-collision-in-karnataka-involving-wayanad-natives"
published_at: "2025-10-25T14:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc93a5d6600_accident.jpg"
keywords: []
---

# കർണാടകയിൽ വയനാട് സ്വദേശികൾ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം 

> **Lead Summary:** കർണാടകയിലെ ബേഗൂരിൽ വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയിൽ അബ്ദുൽ ബഷീർ , സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ഗുണ്ടൽപേട്ട് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

കർണാടകയിലെ ബേഗൂരിൽ വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയിൽ അബ്ദുൽ ബഷീർ , സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ഗുണ്ടൽപേട്ട് ആശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. മരിച്ച ബഷീറിന്റെ ഭാര്യ നസീമ, സഹോദരിയുടെ മകനും മരണപ്പെട്ട ജഫീറയുടെ ഭർത്താവുമായ മുഹമ്മദ് ഷാഫി, ഷാഫിയുടെ മകൻ ഹൈസം ഹാനാൻ (ഒരു വയസ്സ്) എന്നിവരെ മൈസൂർ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. തായ്‌ലൻഡിലെ ടൂർ കഴിഞ്ഞ് ബെംഗളൂരു വിമാനത്താവളത്തിലിറങ്ങിയ ശേഷം നാട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. വയനാട് നിന്നും ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അപകടസ്ഥലത്തേക്ക് തിരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322516/two-people-die-in-a-car-and-lorry-collision-in-karnataka-involving-wayanad-natives)