---
title: " പ്രളയ സാധ്യത; സംസ്ഥാനത്ത് പത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു"
english_title: "The Irrigation Department has issued a cautionary advisory for various rivers in the state."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322487/the-irrigation-department-has-issued-a-cautionary-advisory-for-various-rivers-in-the-state"
published_at: "2025-10-25T13:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc7d16cb400_dam.jpg"
keywords: []
---

#  പ്രളയ സാധ്യത; സംസ്ഥാനത്ത് പത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

> **Lead Summary:** അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിൽ ജലസേചന വകുപ്പിന്റെ ജാ​ഗ്രതാ നിർദ്ദേശം. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

## Article Content

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിൽ ജലസേചന വകുപ്പിന്റെ ജാ​ഗ്രതാ നിർദ്ദേശം. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

നിലവിലെ സാഹചര്യത്തിൽ നദികളിൽ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാ​​ഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. അധികൃതരുടെ നിർദ്ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

ജലനിരപ്പ് ക്രമാനു​ഗതമായി ഉയരുന്നതിനാൽ സംസ്ഥാനത്തെ 10 ഡാമുകളിൽ റെഡ് അലർട്ടും മൂന്ന് ഡാമുകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള അഞ്ച് ‍ഡാമുകളിലും തിരുവനന്തപുരം നെയ്യാർ ഡാമിലും പാലക്കാടുള്ള നാല് ഡാമുകളിലുമാണ് അതീവ ജാ​ഗ്രതാ നിർദ്ദേശം. ഡാമുകൾക്ക് അരികിൽ താമസിക്കുന്നവരോട് ജാ​ഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322487/the-irrigation-department-has-issued-a-cautionary-advisory-for-various-rivers-in-the-state)