---
title: "വയറും മനസ്സും നിറയും; ഇന്ന്  'പയർ കഞ്ഞി' കഴിക്കാം, ഒപ്പം തൊട്ടുകൂട്ടാൻ അച്ചാറും എടുത്തോളൂ ..."
english_title: "How to prepare delicious payar kanji racipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322481/how-to-prepare-delicious-payar-kanji-racipe"
published_at: "2025-10-25T12:47:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc79c1af94b_ft.jpg"
keywords: []
---

# വയറും മനസ്സും നിറയും; ഇന്ന്  'പയർ കഞ്ഞി' കഴിക്കാം, ഒപ്പം തൊട്ടുകൂട്ടാൻ അച്ചാറും എടുത്തോളൂ ...

> **Lead Summary:** ചെറുപയർ കഞ്ഞി ഇഷ്ടമില്ലാത്ത ആരും തന്നെ ഉണ്ടാകില്ല . വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഭക്ഷണം കൂടെയാണ് കഞ്ഞി. എന്നാൽ ഇത് കഴിക്കാത്തവരും കാണും . എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം .

## Article Content

ചെറുപയർ കഞ്ഞി ഇഷ്ടമില്ലാത്ത ആരും തന്നെ ഉണ്ടാകില്ല . വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഭക്ഷണം കൂടെയാണ് കഞ്ഞി. എന്നാൽ ഇത് കഴിക്കാത്തവരും കാണും . എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം .

*ചേരുവകള്‍:*

*കുത്തരി (ഇഷ്ടമുള്ള അരി ഉപയോഗിക്കാം)*

*ചെറുപയർ *

*പച്ചത്തേങ്ങ *

*ഉപ്പ് *

*വെള്ളം*

*തയ്യാറാക്കുന്നവിധം*

*ആദ്യം തന്നെ അരി നന്നായി കഴുകി മാറ്റിവയ്ക്കുക. ശേഷം തേങ്ങ ചിരകി പിഴിഞ്ഞ് ഒന്നാം പാല്‍, രണ്ടാം പാല്‍ ഇവ എടുത്തുവെയ്ക്കുക. പിന്നീട് രണ്ടാം പാലില്‍ കഴുകി മാറ്റിവച്ചിരിക്കുന്ന കുത്തരി, ചെറുപയര്‍ എന്നിവ വേവിച്ചെടുക്കുക. ഇതില്‍ ഉപ്പുചേര്‍ത്ത് ഒന്നാം പാല്‍ ഒഴിച്ച് ഒരു തിളവരുമ്പോള്‍ വാങ്ങിവെക്കുക. രുചികരമായ പയർ കഞ്ഞി റെഡി.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322481/how-to-prepare-delicious-payar-kanji-racipe)