---
title: "'മെസ്സി ചതിച്ചാശാനേ'; സര്‍ക്കാരിനെയും കായിക മന്ത്രിയേയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍"
english_title: "opposition leader mocks kerala govt messi visit cancelled"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322480/opposition-leader-mocks-kerala-govt-messi-visit-cancelled"
published_at: "2025-10-25T12:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc78bd208f5_ggg.jpg"
keywords: []
---

# 'മെസ്സി ചതിച്ചാശാനേ'; സര്‍ക്കാരിനെയും കായിക മന്ത്രിയേയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

> **Lead Summary:** **കൊച്ചി:( **[www.truevisionnews.com]** ) ** അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലെത്തില്ലെന്ന് സ്‌പോണ്‍സര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെയും കായിക മന്ത്രിയേയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 'മെസ്സി ചതിച്ചാശാനേ' എന്നായിരുന്നു സതീശന്റെ പരിഹാസം. താന്‍ ഇത് പണ്ടേ പറഞ്ഞിട്ടുള്ളതാണെന്നും ഇനി മെസ്സി ചതിച്ചെന്ന് മന്ത്രി വന്ന് പറയട്ടെ എന്നും സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**കൊച്ചി:( **[www.truevisionnews.com]** ) ** അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലെത്തില്ലെന്ന് സ്‌പോണ്‍സര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെയും കായിക മന്ത്രിയേയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 'മെസ്സി ചതിച്ചാശാനേ' എന്നായിരുന്നു സതീശന്റെ പരിഹാസം. താന്‍ ഇത് പണ്ടേ പറഞ്ഞിട്ടുള്ളതാണെന്നും ഇനി മെസ്സി ചതിച്ചെന്ന് മന്ത്രി വന്ന് പറയട്ടെ എന്നും സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

മെസ്സിയുടെ വരവ് രാഷ്ട്രീയ പ്രചരണമാക്കി മാറ്റുകയായിരുന്നുവെന്ന്‌ അദ്ദേഹം ആരോപിച്ചു. മെസ്സി വന്നില്ല. ഇതൊക്കെ തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചരണമാണ്. വന്നാല്‍ നല്ല കാര്യം എന്ന താന്‍ ഇപ്പോഴും പറയുന്നുള്ളൂ എന്നും സതീശന്‍ വ്യക്തമാക്കി. മെസ്സി വരുന്നത് രാഷ്ട്രീയ പ്രചരണമാക്കി മാറ്റുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലെത്തില്ലെന്ന് ശനിയാഴ്ചയാണ് സ്പോണ്‍സര്‍ (റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍) സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഫിഫ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് വിശദീകരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322480/opposition-leader-mocks-kerala-govt-messi-visit-cancelled)