---
title: "അയക്കുമ്പോ സൂക്ഷിക്കണ്ടേ...!  യു.​പി.​ഐ വഴി അയച്ച ഒ​ന്ന​ര ല​ക്ഷം നഷ്ടമായി; മി​നി​റ്റു​ക​ൾ​ക്ക​കം വീണ്ടെടുത്ത് കോ​ഴി​ക്കോ​ട്ടെ സൈ​ബ​ർ പൊ​ലീ​സ്"
english_title: "One and a half lakhs sent via UPI lost; Kozhikode Cyber ​​Police recovers it within minutes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322477/one-and-a-half-lakhs-sent-via-upi-lost-kozhikode-cyber-police-recovers-it-within-minutes"
published_at: "2025-10-25T12:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc75988e070_upi.jpg"
keywords: []
---

# അയക്കുമ്പോ സൂക്ഷിക്കണ്ടേ...!  യു.​പി.​ഐ വഴി അയച്ച ഒ​ന്ന​ര ല​ക്ഷം നഷ്ടമായി; മി​നി​റ്റു​ക​ൾ​ക്ക​കം വീണ്ടെടുത്ത് കോ​ഴി​ക്കോ​ട്ടെ സൈ​ബ​ർ പൊ​ലീ​സ്

> **Lead Summary:** **കോഴിക്കോട് : **യു.​പി.​ഐ ട്രാ​ൻ​സാ​ക്ഷ​ൻ വ​ഴി ന​ഷ്‌​ട​പ്പെ​ട്ട ഒ​ന്ന​ര ല​ക്ഷം രൂ​പ മി​നി​റ്റു​ക​ൾ​ക്ക​കം ക​ണ്ടെ​ത്തി ഉ​ട​മ​ക്ക് തി​രി​ച്ചു​ന​ൽ​കി കോ​ഴി​ക്കോ​ട് റൂ​റ​ൽ സൈ​ബ​ർ പൊ​ലീ​സ്. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി ശാ​ന്തി ദാ​സി​നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. കോ​ഴി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന ശാ​ന്തി​ദാ​സ് വ​യ​നാ​ട് സ്വ​ദേ​ശി​ക്ക് ഗൂ​ഗ്ൾ പേ ​വ​ഴി ഒ​ന്ന​ര ല​ക്ഷം രൂ​പ അ​യ​ച്ചു. എ​ന്നാ​ൽ, പ​ണം വ​യ​നാ​ട് സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യി​ല്ല.

## Article Content

**കോഴിക്കോട് : **യു.​പി.​ഐ ട്രാ​ൻ​സാ​ക്ഷ​ൻ വ​ഴി ന​ഷ്‌​ട​പ്പെ​ട്ട ഒ​ന്ന​ര ല​ക്ഷം രൂ​പ മി​നി​റ്റു​ക​ൾ​ക്ക​കം ക​ണ്ടെ​ത്തി ഉ​ട​മ​ക്ക് തി​രി​ച്ചു​ന​ൽ​കി കോ​ഴി​ക്കോ​ട് റൂ​റ​ൽ സൈ​ബ​ർ പൊ​ലീ​സ്. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി ശാ​ന്തി ദാ​സി​നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. കോ​ഴി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന ശാ​ന്തി​ദാ​സ് വ​യ​നാ​ട് സ്വ​ദേ​ശി​ക്ക് ഗൂ​ഗ്ൾ പേ ​വ​ഴി ഒ​ന്ന​ര ല​ക്ഷം രൂ​പ അ​യ​ച്ചു. എ​ന്നാ​ൽ, പ​ണം വ​യ​നാ​ട് സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യി​ല്ല.

ഇ​തോ​ടെ ലോ​ഡാ​ക്കി അ​യ​ക്കേ​ണ്ട കോ​ഴി​യെ ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് ശാ​ന്തി ദാ​സ് സൈ​ബ​ർ പൊ​ലീ​സി​ൽ പ​രാ​തി​യു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. പ​രാ​തി​ക്കാ​ര​ന്റെ യു.​പി.​ഐ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ​ണം മ​റ്റൊ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് സൈ​ബ​ർ പൊ​ലീ​സ് പ​ണം തി​രി​കെ അ​യ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സൈ​ബ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി.​പി. ഷ​ഫീ​ഖ്, കെ. ​വി​ബി​ൻ തു​ട​ങ്ങി​യ​വ​ർ അ​ന്വേ​ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322477/one-and-a-half-lakhs-sent-via-upi-lost-kozhikode-cyber-police-recovers-it-within-minutes)