---
title: "തലച്ചോറിൽ രക്തസ്രാവം...? സ്‌കൂളിൽ മഷി ഒഴിച്ചെന്ന പേരിൽ പ്രധാനാധ്യാപികയുടെ മർദ്ദനം; പെൺകുട്ടി ഐസിയുവിൽ"
english_title: "  Headmistress beats girl for spilling ink in school Girl in ICU"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322476/headmistress-beats-girl-for-spilling-ink-in-school-girl-in-icu"
published_at: "2025-10-25T12:24:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc74a5da321_hhh.jpg"
keywords: []
---

# തലച്ചോറിൽ രക്തസ്രാവം...? സ്‌കൂളിൽ മഷി ഒഴിച്ചെന്ന പേരിൽ പ്രധാനാധ്യാപികയുടെ മർദ്ദനം; പെൺകുട്ടി ഐസിയുവിൽ

> **Lead Summary:** **ചെന്നൈ: ( **[www.truevisionnews.com]** )** സ്‌കൂളിൽ മഷി ഒഴിച്ചെന്ന പേരിൽ പതിനൊന്നുകാരിക്ക് പ്രധാനാധ്യാപികയുടെ ക്രൂര മർദനം. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ (ജിസിസി) പുഴുത്തിവാക്കത്തുള്ള പ്രൈമറി സ്കൂളിലാണ് സംഭവം. സ്കൂളിലെ പ്രധാനാധ്യാപികയായ കെ ഇന്ദിരാഗാന്ധിയാണ് പെൺകുട്ടിയെ മർദിച്ചത്.

## Article Content

**ചെന്നൈ: ( **[www.truevisionnews.com]** )** സ്‌കൂളിൽ മഷി ഒഴിച്ചെന്ന പേരിൽ പതിനൊന്നുകാരിക്ക് പ്രധാനാധ്യാപികയുടെ ക്രൂര മർദനം. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ (ജിസിസി) പുഴുത്തിവാക്കത്തുള്ള പ്രൈമറി സ്കൂളിലാണ് സംഭവം. സ്കൂളിലെ പ്രധാനാധ്യാപികയായ കെ ഇന്ദിരാഗാന്ധിയാണ് പെൺകുട്ടിയെ മർദിച്ചത്.

ബുധനാഴ്ച തലവേദനയും ഓക്കാനവും അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർഥിയെ ഗിണ്ടിയിലെ കലൈഞ്ജർ സെന്റിനറി സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിൽ (കെസിഎസ്എച്ച്) പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ തലച്ചോറിൽ ചെറിയ രക്തസ്രാവം ഉണ്ടായതായാണ് സംശയം. നിലവിൽ ന്യൂറോളജി സെക്ഷനിലെ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്.

പെൺകുട്ടിയെ വടി ഒടിയുന്നത് വരെ അധ്യാപിക തല്ലിയതായി വിദിയാർഥിയുടെ സഹപാഠികൾ പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ കൈകളും കാലുകളും നീര് വച്ചിരുന്നു. ജിസിസി നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിയ മർദിച്ചെന്ന് പ്രധാനാധ്യാപിക സമ്മതിച്ചു. പ്രധാനാധ്യാപിക കെ ഇന്ദിരാഗാന്ധിയെ ജിസിസി സസ്‌പെൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322476/headmistress-beats-girl-for-spilling-ink-in-school-girl-in-icu)