---
title: " വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്"
english_title: "A family from Wayanad was travelling in a car and a lorry, three people were seriously injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322468/a-family-from-wayanad-was-travelling-in-a-car-and-a-lorry-three-people-were-seriously-injured"
published_at: "2025-10-25T11:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc6d0adffcc_accident.jpg"
keywords: []
---

#  വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** കർണാടക ബേ​ഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്.

## Article Content

കർണാടക ബേ​ഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്.

കർണാടകയിലെ ബേ​ഗൂരിൽ വെച്ച് മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണ്. വയനാട് സ്വദേശിയായ ബഷീർ എന്ന ആളും അദ്ദേഹത്തിന്റെ കുടുംബവുമാണ് അപകടത്തിൽപെട്ടത്.

മലേഷ്യയിൽ നിന്ന് ടൂർ കഴിഞ്ഞ് തിരികെ നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. വയനാട് നിന്ന് സുഹൃത്തുക്കളും ബന്ധുക്കളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322468/a-family-from-wayanad-was-travelling-in-a-car-and-a-lorry-three-people-were-seriously-injured)