---
title: "ആശുപത്രിയിൽ കടന്നുകയറി പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ തൃണമൂൽ കോൺഗ്രസ്‌ പ്രവർത്തകൻ"
english_title: "Trinamool Congress worker breaks into hospital and sexually assaults 15 year old girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322437/trinamool-congress-worker-breaks-into-hospital-and-sexually-assaults-15-year-old-girl"
published_at: "2025-10-25T10:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc5906de8fc_fggg.jpg"
keywords: []
---

# ആശുപത്രിയിൽ കടന്നുകയറി പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ തൃണമൂൽ കോൺഗ്രസ്‌ പ്രവർത്തകൻ

> **Lead Summary:** **കൊൽക്കത്ത : ​( **[www.truevisionnews.com]** ) **കൊൽക്കത്തയിലെ പ്രധാന ആശുപത്രിയിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ തൃണമൂൽ കോൺഗ്രസ്‌ പ്രവർത്തകൻ. എസ്‌എസ്‌കെഎം ആശുപത്രി മുൻ ജീവനക്കാരനും തൃണമൂൽ പ്രവർത്തകനുമായ അമിത് മല്ലിക്കാണ്‌ ബുധനാഴ്ച ആശുപത്രിയിൽ കടന്നുകയറി ബാലികയെ പീഡിപ്പിച്ചത്‌. നിലവിൽ ഇയാൾ കൊൽക്കത്ത എൻആർഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കരാർ ജീവനക്കാരനാണ്‌.

## Article Content

**കൊൽക്കത്ത : ​( **[www.truevisionnews.com]** ) **കൊൽക്കത്തയിലെ പ്രധാന ആശുപത്രിയിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ തൃണമൂൽ കോൺഗ്രസ്‌ പ്രവർത്തകൻ. എസ്‌എസ്‌കെഎം ആശുപത്രി മുൻ ജീവനക്കാരനും തൃണമൂൽ പ്രവർത്തകനുമായ അമിത് മല്ലിക്കാണ്‌ ബുധനാഴ്ച ആശുപത്രിയിൽ കടന്നുകയറി ബാലികയെ പീഡിപ്പിച്ചത്‌. നിലവിൽ ഇയാൾ കൊൽക്കത്ത എൻആർഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കരാർ ജീവനക്കാരനാണ്‌.

​കുട്ടിയെ വാർഡിന് സമീപം നിർത്തിയശേഷം മാതാപിതാക്കൾ ഔട്ട്ഡോർ ടിക്കറ്റ് എടുക്കാൻ പോയതായിരുന്നു. തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാതായി. ആശുപത്രി യൂണിഫോം ധരിച്ചെത്തിയ അമിത് കുട്ടിയെ നിർബന്ധിച്ച്‌ കൂട്ടിക്കൊണ്ടുപോയി പൊതുശ‍ൗചാലയത്തിൽവച്ച്‌ പീഡിപ്പിക്കുകയായിരുന്നു. കരയുന്ന നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ മാതാപിതാക്കൾ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. ശേഷം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ വിവരം അറിയിച്ചു. വൻ പ്രതിഷേധം ഉയർന്നശേഷമാണ്‌ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പൊലീസ്‌ തയ്യാറായത്‌.

കൊല്‍ക്കത്തയില്‍ നിരന്തരമായുണ്ടാകുന്ന സ്ത്രീപീഡനങ്ങളിലെ പുതിയ സംഭവമാണിത്. മുമ്പ് ദുര്‍ഗാപൂരില്‍ എംബിബിഎസ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായിരുന്നു. കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ പിജി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. ഈ കേസിലെ പ്രതിയും തൃണമുല്‍ പ്രവര്‍ത്തകനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322437/trinamool-congress-worker-breaks-into-hospital-and-sexually-assaults-15-year-old-girl)