---
title: "ഇന്നും മഴ തുടരും; ശക്തമായ കാറ്റിനും സാധ്യത, രണ്ടു ജില്ലകളിൽ യെല്ലോ അലേർട്ട്"
english_title: "Rain to continue today strong winds possible yellow alert in two districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322410/rain-to-continue-today-strong-winds-possible-yellow-alert-in-two-districts"
published_at: "2025-10-25T07:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc2c2901f32_ggg.jpg"
keywords: []
---

# ഇന്നും മഴ തുടരും; ശക്തമായ കാറ്റിനും സാധ്യത, രണ്ടു ജില്ലകളിൽ യെല്ലോ അലേർട്ട്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയ്ക്ക് നേരിയ കുറവുണ്ടാകാനാണ് പ്രവചനം. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയ്ക്ക് നേരിയ കുറവുണ്ടാകാനാണ് പ്രവചനം. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മലയോരമേഖലകളിൽ ജാഗ്രത തുടരണം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം തുടരുന്നു. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നാളെയോടെ തീവ്ര ന്യൂനമർദ്ദമായും ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദമായും ശക്തിപ്രാപിച്ച് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനും സാധ്യത. തായ്‌ലൻഡ് നൽകിയ ‘മൺത’ എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322410/rain-to-continue-today-strong-winds-possible-yellow-alert-in-two-districts)