---
title: "താമരശേരിയിൽ  ഫ്രഷ് കട്ട്  അറവുമാലിന്യ പ്ലാൻ്റ് ആക്രമിച്ച സംഭവം; കൂടുതൽ പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്"
english_title: "Fresh Cut slaughterhouse waste plant attacked in Thamarassery; Police take more people into custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322381/fresh-cut-slaughterhouse-waste-plant-attacked-in-thamarassery-police-take-more-people-into-custody"
published_at: "2025-10-24T20:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb927e850fe_thalassery.jpg"
keywords: []
---

# താമരശേരിയിൽ  ഫ്രഷ് കട്ട്  അറവുമാലിന്യ പ്ലാൻ്റ് ആക്രമിച്ച സംഭവം; കൂടുതൽ പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

> **Lead Summary:** **കോഴിക്കോട് : **താമരശ്ശേരി കട്ടിപ്പാറ സംഘർഷത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. സമരസമിതിയിലെ രണ്ട് പേരെകൂടി കസ്റ്റഡിയിൽ എടുത്തു. ഇതോടെ പൊലീസ് പിടിയിലായവരുടെ എണ്ണം നാല് ആയി. കൂടത്തായി സ്വദേശി സഫീർ, താമരശ്ശേരി സ്വദേശി മുഹമ്മദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂടത്തായി സ്വദേശിയായ സഫീർ വയനാട്ടിൽ നിന്നാണ് പിടിയിലായത്.

## Article Content

**കോഴിക്കോട് : **താമരശ്ശേരി കട്ടിപ്പാറ സംഘർഷത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. സമരസമിതിയിലെ രണ്ട് പേരെകൂടി കസ്റ്റഡിയിൽ എടുത്തു. ഇതോടെ പൊലീസ് പിടിയിലായവരുടെ എണ്ണം നാല് ആയി. കൂടത്തായി സ്വദേശി സഫീർ, താമരശ്ശേരി സ്വദേശി മുഹമ്മദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂടത്തായി സ്വദേശിയായ സഫീർ വയനാട്ടിൽ നിന്നാണ് പിടിയിലായത്.

ചൊവാഴ്ച ഉച്ചയോടെയാണ് താമരശ്ശേരി കട്ടിപ്പാറയിലെ അറവ് മാലിന്യ കേന്ദ്രത്തിലേക്ക് ജനകീയസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ സംഘർഷം ഉണ്ടായത്. പ്ലാൻ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പേര് അറസ്റ്റ് ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം. 

താമരശ്ശേരി – കൂടത്തായി സ്വദേശികളായ രണ്ടുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന അറവ് മാലിന്യ പ്ലാന്റിനെതിരെ ജനങ്ങൾ നടത്തിവരുന്ന സമരം സമാധാനപരമായിരുന്നു. നിഷ്‌കളങ്കരായ ജനങ്ങളെ മറയാക്കി നടന്ന സമരത്തിൽ, മുൻകൂട്ടി തീരുമാനിച്ച പ്രകാരം എസ്ഡിപിഐ അക്രമികൾ നുഴഞ്ഞ് കയറുകയും കലാപം അഴിച്ചുവിടുകയുമായിരുന്നുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322381/fresh-cut-slaughterhouse-waste-plant-attacked-in-thamarassery-police-take-more-people-into-custody)