---
title: "ഇതെന്തൊരു ഡ്രൈവിങ്....! ഗതാഗതക്കുരുക്കിലൂടെ അപകടയോട്ടം; പിന്നാലെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി"
english_title: "Accident due to traffic jam driver's license revoked"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322378/accident-due-to-traffic-jam-drivers-license-revoked"
published_at: "2025-10-24T19:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb897ea5d9c_bus.jpg"
keywords: []
---

# ഇതെന്തൊരു ഡ്രൈവിങ്....! ഗതാഗതക്കുരുക്കിലൂടെ അപകടയോട്ടം; പിന്നാലെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

> **Lead Summary:** **കൊച്ചി : ** എറണാകുളം കാലടിയിൽ അപകടകരമായി സ്വകാര്യ ബസ് ഓടിച്ചതിൽ നടപടി. ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ബസിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും. കാലടി പാലത്തിന്റെ അപ്രോച്ച് റോഡിലെ ഗതാഗതക്കുരുക്കിനിടയിലൂടെയായിരുന്നു ബസ് ഡ്രൈവറുടെ അപകടകരമായ ഡ്രൈവിങ്.

## Article Content

**കൊച്ചി : ** എറണാകുളം കാലടിയിൽ അപകടകരമായി സ്വകാര്യ ബസ് ഓടിച്ചതിൽ നടപടി. ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ബസിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും. കാലടി പാലത്തിന്റെ അപ്രോച്ച് റോഡിലെ ഗതാഗതക്കുരുക്കിനിടയിലൂടെയായിരുന്നു ബസ് ഡ്രൈവറുടെ അപകടകരമായ ഡ്രൈവിങ്.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ അടിയന്തര അന്വേഷണത്തിന് ഗതാഗത കമ്മിഷണർക്ക് നിർദേശം നൽകി. തുടർന്ന് ബസ് ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി അങ്കമാലി ജോയിന്റ് ആർടിഒ സസ്‌പെൻഡ് ചെയ്‌തു. മാത്രമല്ല, ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനായുള്ള നടപടികൾ ആരംഭിക്കുകയും മൂവാറ്റുപുഴ ആർ.ടി.ഒയ്ക്ക് ഇതു സംബന്ധിച്ച് ശുപാർശ നൽകുകയും ചെയ്തു.

റോഡിൽ വേഗപരിധി ലംഘിച്ച് അപകടാവസ്ഥ സൃഷ്ടിക്കുന്ന രീതിയിൽ ബസുകൾ തമ്മിൽ മത്സരിച്ചതായി അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് എറണാകുളം ആർടിഒ. കെ.ആർ.സുരേഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322378/accident-due-to-traffic-jam-drivers-license-revoked)