---
title: "അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ടരക്കോടിയിലേറെ രൂപയുമായി യുവാവ് പിടിയിൽ; ഉറവിടം സംബന്ധിച്ച് അന്വേഷണം"
english_title: "Youth arrested with over Rs 2.5 crore illegally smuggled source under investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322372/youth-arrested-with-over-rs-25-crore-illegally-smuggled-source-under-investigation"
published_at: "2025-10-24T18:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb77a830763_WhatsApp_Image_2025-10-24_at_11.07.41_AM.jpeg"
keywords: []
---

# അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ടരക്കോടിയിലേറെ രൂപയുമായി യുവാവ് പിടിയിൽ; ഉറവിടം സംബന്ധിച്ച് അന്വേഷണം

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** ) **വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ, അനധികൃതമായി കടത്താൻ ശ്രമിച്ച വൻ തുകയുമായി യുവാവ് പിടിയിലായി. രാജസ്ഥാൻ സ്വദേശിയായ ഭവാനി സിംഗ് ആണ് അറസ്റ്റിലായത്. ഇയാൾ സഞ്ചരിച്ച കാറിൽ നിന്നും രണ്ട് കോടി അൻപത്തിനാല് ലക്ഷത്തി അൻപതിനായിരം (₹2,54,50,000) രൂപയുടെ ഇന്ത്യൻ കറൻസിയാണ് എക്സൈസ് പിടികൂടിയത്.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** ) **വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ, അനധികൃതമായി കടത്താൻ ശ്രമിച്ച വൻ തുകയുമായി യുവാവ് പിടിയിലായി. രാജസ്ഥാൻ സ്വദേശിയായ ഭവാനി സിംഗ് ആണ് അറസ്റ്റിലായത്. ഇയാൾ സഞ്ചരിച്ച കാറിൽ നിന്നും രണ്ട് കോടി അൻപത്തിനാല് ലക്ഷത്തി അൻപതിനായിരം (₹2,54,50,000) രൂപയുടെ ഇന്ത്യൻ കറൻസിയാണ് എക്സൈസ് പിടികൂടിയത്.

ഈ പണം കോയമ്പത്തൂരിൽ നിന്ന് പാലക്കാടേക്ക് കടത്താനായിരുന്നു ശ്രമം. തുടർന്ന് ഭവാനി സിംഗിനെ എക്സൈസ് കസ്റ്റഡിയിലെടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തു. അനധികൃതമായി കടത്തിയ പണത്തെക്കുറിച്ചും ഇതിൻ്റെ ഉറവിടം സംബന്ധിച്ചും വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് എക്സൈസ് അധികൃതർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322372/youth-arrested-with-over-rs-25-crore-illegally-smuggled-source-under-investigation)