---
title: "'സിപിഐയെ ഇരുട്ടിൽ നിർത്തി തീരുമാനമെടുക്കാനാകില്ല; ഇതാകരുത് ഇടതുമുന്നണി ശൈലി' - പിഎം ശ്രീയിൽ ബിനോയ് വിശ്വം"
english_title: "Decisions cannot be made by keeping the CPI in the dark this should not be the Left Front's style PM Sreeil Binoy Vishwam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322366/decisions-cannot-be-made-by-keeping-the-cpi-in-the-dark-this-should-not-be-the-left-fronts-style-pm-sreeil-binoy-vishwam"
published_at: "2025-10-24T17:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb6c594a8bb_ghg.jpg"
keywords: []
---

# 'സിപിഐയെ ഇരുട്ടിൽ നിർത്തി തീരുമാനമെടുക്കാനാകില്ല; ഇതാകരുത് ഇടതുമുന്നണി ശൈലി' - പിഎം ശ്രീയിൽ ബിനോയ് വിശ്വം

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** പിഎം ശ്രീയുമായി ബന്ധപ്പെട്ട് നടക്കുന്ന വിഷയങ്ങളിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീയിൽ ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ട്. കഴിഞ്ഞ ഏതാനും ദിവസമായി വാർത്തകളും ചർച്ചകളും നടക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള നിലപാട് ചുരുങ്ങിയ വാക്കുകളിൽ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം അറിയിച്ചു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** പിഎം ശ്രീയുമായി ബന്ധപ്പെട്ട് നടക്കുന്ന വിഷയങ്ങളിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീയിൽ ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ട്. കഴിഞ്ഞ ഏതാനും ദിവസമായി വാർത്തകളും ചർച്ചകളും നടക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള നിലപാട് ചുരുങ്ങിയ വാക്കുകളിൽ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം അറിയിച്ചു.

രാവിലെ സെക്രട്ടറിയേറ്റിലും പിഎംശ്രീ വിഷയം ചർച്ച ചെയ്തു. 27 ന് സംസ്ഥാന എക്സിക്യൂട്ടീവ് ചേരും. നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് സംസ്ഥാന എക്സിക്യൂട്ടീവാണ് എന്നും ബിനോയ് വിശ്വം പറഞ്ഞു. എംഒയു എന്താണെന്നോ അതിൽ ഒപ്പിടുമ്പോൾ കിട്ടിയ ഉറപ്പ് എന്താണെന്നോ അറിയില്ല. അതിൻ്റെ കണ്ടൻ്റ് എന്താണെന്ന് അറിയാൻ അവകാശമുണ്ട്. എന്നാൽ ഇതേപ്പറ്റി ചർച്ചകൾ ഒന്നുമുണ്ടായില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഘടകകക്ഷികളെ അറിയിക്കേണ്ട കാര്യങ്ങൾ ഇരുട്ടിലാക്കിയല്ല തീരുമാനിക്കേണ്ടത്. ബദൽ കാഴ്ചപ്പാടുകളാണ് എൽഡിഎഫിന് വ്യത്യസ്തമാക്കുന്നത്. ബദൽ കാഴ്ചപ്പാടുകൾ ആരെക്കാളും വ്യക്തതയുള്ള പാർട്ടിയാണ് സിപിഐ എന്നും ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീയിൽ ഒപ്പുവയ്ക്കുന്ന കാര്യം ഘടക കക്ഷികളെ അറിയിക്കാത്തതിൻ്റെ യുക്തി മനസിലാകുന്നില്ല. മന്ത്രിസഭയ്ക്കത്തും വിഷയം ചർച്ചയായില്ല. രണ്ടുതവണ മന്ത്രിസഭയിൽ ചർച്ചയ്ക്ക് വന്നിരുന്നു. എന്നാൽ നയപരമായ തീരുമാനങ്ങൾക്കായി മാറ്റിവച്ചെന്നും പിന്നെ ചർച്ചയുണ്ടായില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322366/decisions-cannot-be-made-by-keeping-the-cpi-in-the-dark-this-should-not-be-the-left-fronts-style-pm-sreeil-binoy-vishwam)