---
title: "കനത്ത മഴ, ജില്ലാ ശാസ്ത്രമേളയ്ക്കിടെ പ്രധാന വേദിയുടെ പന്തൽ തകർന്ന് വീണു"
english_title: "A pavilion collapsed during the district science fair in Pattambi, Palakkad."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322363/a-pavilion-collapsed-during-the-district-science-fair-in-pattambi-palakkad"
published_at: "2025-10-24T17:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb67b5844d7_accident.jpg"
keywords: []
---

# കനത്ത മഴ, ജില്ലാ ശാസ്ത്രമേളയ്ക്കിടെ പ്രധാന വേദിയുടെ പന്തൽ തകർന്ന് വീണു

> **Lead Summary:** പാലക്കാട് പട്ടാമ്പിയിൽ ജില്ലാ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തൽ തകർന്ന് വീണു. പട്ടാമ്പി ഗവ ഹയർ സെക്കൻഡറി സ്കൂൾ ​ഗ്രൗണ്ടിലുണ്ടായിരുന്ന പ്രധാന വേദിയുടെ പന്തലാണ് ശക്തമായ മഴയെ തുടർന്ന് തകർന്നു വീണത്.

## Article Content

പാലക്കാട് പട്ടാമ്പിയിൽ ജില്ലാ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തൽ തകർന്ന് വീണു. പട്ടാമ്പി ഗവ ഹയർ സെക്കൻഡറി സ്കൂൾ ​ഗ്രൗണ്ടിലുണ്ടായിരുന്ന പ്രധാന വേദിയുടെ പന്തലാണ് ശക്തമായ മഴയെ തുടർന്ന് തകർന്നു വീണത്.

വൈകിട്ട് 4 മണിയോടെ ജില്ലാ ശാസ്ത്രമേളയുടെ സമാപന സമ്മേളനം നടക്കുന്നതിന് തൊട്ടുമുൻപാണ് പന്തൽ തകർന്നത്. സംഭവ സമയത്ത് വേദിയിലും പന്തിലിന് താഴെയും വിദ്യാർത്ഥികളും അധ്യാപകരും ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. പന്തലിന് മുകളിൽ മഴവെള്ളം നിറഞ്ഞതാണ് പന്തൽ വീഴാൻ കാരണമായതെന്ന് സംഘാടകർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322363/a-pavilion-collapsed-during-the-district-science-fair-in-pattambi-palakkad)