---
title: " 'മന്തി' പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരം..; ഇനി വീട്ടിൽ ഉണ്ടാക്കാം അടിപൊളി മന്തി"
english_title: "How to make mandi, easy recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322361/how-to-make-mandi-easy-recipe"
published_at: "2025-10-24T17:00:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb63597c1af_ft.jpg"
keywords: []
---

#  'മന്തി' പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരം..; ഇനി വീട്ടിൽ ഉണ്ടാക്കാം അടിപൊളി മന്തി

> **Lead Summary:** മന്തി ഒരു വികാരമാണ്, ബിരിയാണി പ്രേമികൾ ഉൾപ്പെടെ ഇന്ന് മന്തി പ്രേമികൾ ആയിമാറിയിരിക്കുകയാണ്. എത്രതന്നെ തിന്നാലും മതിവരില്ല . കടകളിൽ നിന്ന് അല്ലാതെ വീട്ടിൽ മന്തി ഉണ്ടാക്കിനോക്കിയിട്ടുണ്ടോ? എന്നാൽ ഈസിയായി മന്തി ഉണ്ടാക്കുന്ന രീതി നോക്കാം

## Article Content

മന്തി ഒരു വികാരമാണ്, ബിരിയാണി പ്രേമികൾ ഉൾപ്പെടെ ഇന്ന് മന്തി പ്രേമികൾ ആയിമാറിയിരിക്കുകയാണ്. എത്രതന്നെ തിന്നാലും മതിവരില്ല . കടകളിൽ നിന്ന് അല്ലാതെ വീട്ടിൽ മന്തി ഉണ്ടാക്കിനോക്കിയിട്ടുണ്ടോ? എന്നാൽ ഈസിയായി മന്തി ഉണ്ടാക്കുന്ന രീതി നോക്കാം

**ചേരുവകൾ**

**ചിക്കൻ  **

**ചിക്കൻ സ്റ്റോക്ക്  **

**മുളകുപൊടി **

**മഞ്ഞൾപ്പൊടി  **

**ഉപ്പ്  **

**ബസ്മതി അരി **

**സൺഫ്ലവർ ഓയിൽ**

***സ്പൈസസ്***

**കുരുമുളക്‌**

**ഏലയ്ക്ക**

**ഗ്രാമ്പു **

**നല്ല ജീരകം **

**പെരും ജീരകം **

**പട്ട **

**ഡ്രൈ ലെമൺ **

**ബേ ലീവ്സ്**

**തയാറാക്കുന്ന വിധം**

**ആദ്യം തന്നെ ചിക്കൻ സ്റ്റോക്ക് മുളക് പൊടി മഞ്ഞൾപ്പൊടി ഉപ്പ്‌ ഓയിൽ എന്നിവ യോജിപ്പിച്ച് ചിക്കനിൽ തേച്ച് പിടിപ്പിച്ച് 15 മിനിറ്റ് വയ്ക്കുക. ശേഷം അരി വേവിക്കാനുള്ള വെള്ളം തിളപ്പിക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും സ്‌പൈസസും ചേർക്കുക. തിളച്ചാൽ അരി കഴുകി ഇടുക (അരി വെള്ളത്തിൽ കുതിർക്കരുത്). പകുതി വേവാകുമ്പോൾ ചോറ് ഊറ്റി വയ്ക്കാം.**

**മസാല പുരട്ടിയ ചിക്കൻ ഒരു വശം വേവിക്കുക എന്നിട്ട് മറിച്ചിടുക. ചിക്കനു മുകളിൽ വേവിച്ച റൈസ് ഇട്ടു കൊടുക്കുക മുകളിൽ കുറച്ചു ഓയിൽ ഒഴിക്കുക എന്നിട്ട് മൂടി വെച്ചു 15 മിനിറ്റ് വേവിക്കുക.**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322361/how-to-make-mandi-easy-recipe)