---
title: "കറിയൊന്നും വേണ്ട ...; ഉച്ചയ്ക്ക് കഴിക്കാൻ 'മുട്ടച്ചോർ' പത്ത് മിനിറ്റിൽ ഉണ്ടാക്കാം "
english_title: "Let's see how to make muttachor."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322289/lets-see-how-to-make-muttachor"
published_at: "2025-10-24T12:47:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb2854b9e46_ft.jpg"
keywords: []
---

# കറിയൊന്നും വേണ്ട ...; ഉച്ചയ്ക്ക് കഴിക്കാൻ 'മുട്ടച്ചോർ' പത്ത് മിനിറ്റിൽ ഉണ്ടാക്കാം 

> **Lead Summary:** മുട്ടച്ചോർ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് . ഇന്ന് നമുക്കൊന്ന് ഉണ്ടാക്കിനോക്കിയാലോ? ബാക്കിവരുന്ന ചോറ് വെച്ചും നമുക്കിത് ഉണ്ടാക്കാം .

## Article Content

മുട്ടച്ചോർ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് . ഇന്ന് നമുക്കൊന്ന് ഉണ്ടാക്കിനോക്കിയാലോ? ബാക്കിവരുന്ന ചോറ് വെച്ചും നമുക്കിത് ഉണ്ടാക്കാം .

 *സാധനങ്ങൾ*

*ചോറ്*

*മുട്ട*

*സവാള*

*പച്ചമുളക്*

*ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്*

*മഞ്ഞൾപ്പൊടി*

*കുരുമുളകുപൊടി*

*ചിക്കൻ മസാല / ഗരം മസാല*

*ഉപ്പ്*

*എണ്ണ / നെയ്യ്*

*മല്ലിയില / കറിവേപ്പില*

*തയ്യാറാക്കുന്നവിധം*

*ആദ്യംതന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണ/നെയ്യ് ചൂടാക്കുക. ചൂടായ എണ്ണയിൽ അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റുക. ശേഷം സവാള ചെറുതായി വാടി വരുമ്പോൾ പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.*

*ഇതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരം മസാല/ചിക്കൻ മസാല , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.മസാലയുടെ പച്ചമണം മാറുമ്പോൾ, മുട്ട പൊട്ടിച്ച് ഒഴിച്ച് നന്നായി ചിക്കിപ്പൊരിക്കുക .*

*ചിക്കിപ്പൊരിച്ച മുട്ടയിലേക്ക് വേവിച്ച ചോറ് ചേർത്ത് കൊടുക്കുക.ചോറും മുട്ട മസാലയും നന്നായി യോജിപ്പിക്കുക. തീ കുറച്ച് വെച്ച് 1-2 മിനിറ്റ് ഇളക്കുക. മല്ലിയിലയോ കറിവേപ്പിലയോ കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പാം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322289/lets-see-how-to-make-muttachor)