---
title: "ട്രിപ്പ് വിളിച്ചതാണോ? കണ്ണൂരിൽ ട്രാവലറിൽ കടത്തുകയായിരുന്ന എം.ഡി എം.എയുമായി യുവാവ് അറസ്റ്റിൽ"
english_title: "Youth arrested in Kannur with MDMA smuggled in a traveler"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322268/youth-arrested-in-kannur-with-mdma-smuggled-in-a-traveler"
published_at: "2025-10-24T11:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb113f903c5_arrest.jpg"
keywords: []
---

# ട്രിപ്പ് വിളിച്ചതാണോ? കണ്ണൂരിൽ ട്രാവലറിൽ കടത്തുകയായിരുന്ന എം.ഡി എം.എയുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** ട്രാവലറിൽ കടത്തുകയായിരുന്നഎം.ഡി എം.എയുമായി യുവാവ് അറസ്റ്റിൽ. കോട്ടപ്പറമ്പ് സ്വദേശി കളരി കുന്നേൽ റാഷിദ്‌ ആണ് അറസ്റ്റിലായത് .

## Article Content

ട്രാവലറിൽ കടത്തുകയായിരുന്നഎം.ഡി എം.എയുമായി യുവാവ് അറസ്റ്റിൽ. കോട്ടപ്പറമ്പ് സ്വദേശി കളരി കുന്നേൽ റാഷിദ്‌ ആണ് അറസ്റ്റിലായത് .

ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.എച്ച് നസീബും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കോട്ടപ്പറമ്പ് വെച്ച് 26.851 ഗ്രാം എംഡിഎംഎയും KL04AD8158 ട്രാവലർ സഹിതം പിടികൂടിയത് .

അസി.എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വാസുദേവൻ പിസി, പ്രകാശൻ പി വി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ രഞ്ജിത് കുമാർ പി എ ,പ്രദീപൻ എം വി, ഷഫീക്ക് എം എം,,ഷാജി കെ വി , സിവിൽ എക്‌സൈസ് ഓഫീസർമാരായ രമേശൻ എം, ശ്യാംജിത്ത് ഗംഗാധരൻ, മല്ലിക പി കെ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ കേശവൻ ടി എം എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322268/youth-arrested-in-kannur-with-mdma-smuggled-in-a-traveler)