---
title: "പ്ലസ് വൺ വിദ്യാർത്ഥിനി ഗർഭിണി; ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു"
english_title: "Plus One student pregnant Police register case on the instructions of hospital authorities"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322266/plus-one-student-pregnant-police-register-case-on-the-instructions-of-hospital-authorities"
published_at: "2025-10-24T11:07:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb10b27cc18_WhatsApp_Image_2025-10-24_at_11.07.41_AM.jpeg"
keywords: []
---

# പ്ലസ് വൺ വിദ്യാർത്ഥിനി ഗർഭിണി; ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു

> **Lead Summary:** **ചേർത്തല: ( **[www.truevisionnews.com]** )** ചേർത്തലയിൽ വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി മൂന്നരമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവത്തിൽ ആശുപത്രി അധികൃതർ പോലീസിന് വിവരം നൽകി. തുടർന്ന് പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

## Article Content

**ചേർത്തല: ( **[www.truevisionnews.com]** )** ചേർത്തലയിൽ വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി മൂന്നരമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. സംഭവത്തിൽ ആശുപത്രി അധികൃതർ പോലീസിന് വിവരം നൽകി. തുടർന്ന് പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ ആലപ്പുഴയിൽ പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് മൊഴി ഗോപകുമാ‍‌ർ(49) ആണ് അറസ്റ്റിലായത്. വീയപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ് ഗോപകുമാ‍‌ർ. വിദ്യാർത്ഥിനിയെ സ്കൂളിലെ ഓഫീസ് മുറിയിൽ വിളിച്ചുവരുത്തി മോശമായി പെരുമാറി എന്ന പരാതിയിലാണ് അറസ്റ്റ്.

ചൈൽഡ് ലൈൻ നടത്തിയ കൗൺസലിങ്ങിലാണ് വിദ്യാർത്ഥിനി ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഉടൻ തന്നെ ചൈൽഡ് ലൈൻ വീയപുരം പൊലീസിൽ അറിയിക്കുകയും മൊഴി രേഖപ്പെടുത്തിയശേഷം അറസ്റ്റുചെയ്യുകയുമായിരുന്നു. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322266/plus-one-student-pregnant-police-register-case-on-the-instructions-of-hospital-authorities)