---
title: "വെറുതെ മോഹിപ്പിച്ചു....; സ്വർണവില മുകളിലേക്ക് കയറുന്നു, പവന് കൂടിയത് നോക്കാം! "
english_title: "Gold prices have risen again in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322251/gold-prices-have-risen-again-in-the-state"
published_at: "2025-10-24T10:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb080575d98_gold.jpg"
keywords: []
---

# വെറുതെ മോഹിപ്പിച്ചു....; സ്വർണവില മുകളിലേക്ക് കയറുന്നു, പവന് കൂടിയത് നോക്കാം! 

> **Lead Summary:** കുറച്ച് ദിവസത്തെ തുടര്‍ച്ചയായ ഇറക്കത്തിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിച്ചുകയറ്റം. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാമിന് 35 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 92000 രൂപയായി. ഗ്രാമിന് 11500 രൂപയാണ് ഇന്നത്തെ വില്‍പ്പന വില.

## Article Content

കുറച്ച് ദിവസത്തെ തുടര്‍ച്ചയായ ഇറക്കത്തിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിച്ചുകയറ്റം. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാമിന് 35 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 92000 രൂപയായി. ഗ്രാമിന് 11500 രൂപയാണ് ഇന്നത്തെ വില്‍പ്പന വില.

സ്വര്‍ണവില ഇന്നലെ പവന് 600 രൂപ കുറഞ്ഞ് 91720 രൂപയിലെത്തിയിരുന്നു. ബുധനാഴ്ച രണ്ടു തവണയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. രാവിലെ ഒരു പവന്റെ വില 93,280 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം ഒരു പവന്‍ സ്വര്‍ണത്തിന് 92,320 രൂപയായി കുറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322251/gold-prices-have-risen-again-in-the-state)