---
title: "തെരുവുനായ കുറുകെച്ചാടി; നിയന്ത്രണംവിട്ട ഓട്ടോ കാറിൽത്തട്ടി മറിഞ്ഞ്‌ ഡ്രൈവർ മരിച്ചു"
english_title: "The driver died after an autorickshaw that had lost control after crossing a street and hit a car overturned."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322226/the-driver-died-after-an-autorickshaw-that-had-lost-control-after-crossing-a-street-and-hit-a-car-overturned"
published_at: "2025-10-24T07:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fadac15ca1a_dead.jpg"
keywords: []
---

# തെരുവുനായ കുറുകെച്ചാടി; നിയന്ത്രണംവിട്ട ഓട്ടോ കാറിൽത്തട്ടി മറിഞ്ഞ്‌ ഡ്രൈവർ മരിച്ചു

> **Lead Summary:** തെരുവുനായ കുറുകെച്ചാടി നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കാറിൽ തട്ടി മറിഞ്ഞ്‌ ഡ്രൈവർ മരിച്ചു. എടവണ്ണ അങ്ങാടിയിൽ ദീർഘകാലമായി ഓട്ടോഡ്രൈവറായ പാലപ്പെറ്റ വലിയപറമ്പൻ കൃഷ്ണനാണ് (സുകു-64) മരിച്ചത്. പരിക്കേറ്റ യാത്രക്കാരൻ വണ്ടൂർ കെഎസ്എഫ്ഇ അസിസ്റ്റന്റ്‌ മാനേജർ പാലപ്പെറ്റ മാഞ്ചേരിക്കുത്ത് രാജനെ മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

തെരുവുനായ കുറുകെച്ചാടി നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കാറിൽ തട്ടി മറിഞ്ഞ്‌ ഡ്രൈവർ മരിച്ചു. എടവണ്ണ അങ്ങാടിയിൽ ദീർഘകാലമായി ഓട്ടോഡ്രൈവറായ പാലപ്പെറ്റ വലിയപറമ്പൻ കൃഷ്ണനാണ് (സുകു-64) മരിച്ചത്. പരിക്കേറ്റ യാത്രക്കാരൻ വണ്ടൂർ കെഎസ്എഫ്ഇ അസിസ്റ്റന്റ്‌ മാനേജർ പാലപ്പെറ്റ മാഞ്ചേരിക്കുത്ത് രാജനെ മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്‌ച രാവിലെ എട്ടരയോടെ എടവണ്ണ-അരീക്കോട് പാതയിലെ കല്ലിടുമ്പിലാണ് അപകടം. സാരമായി പരിക്കേറ്റ ഓട്ടോഡ്രൈവർ കൃഷ്ണനെ മഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ആനന്ദവല്ലി (ആശവർക്കർ). മക്കൾ: അനുഷ, ജിഷ്ണു. മരുമകൻ: വി. ദിനേശ്. സഹോദരങ്ങൾ: അയ്യപ്പൻ, ചോഴിക്കുട്ടി, ശിവരാജൻ, പരേതരായ ഉണ്ണിക്കുട്ടി, രാമൻകുട്ടി. സംസ്‌കാരം വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12-ന് കുടുംബശ്‌മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322226/the-driver-died-after-an-autorickshaw-that-had-lost-control-after-crossing-a-street-and-hit-a-car-overturned)