---
title: "പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; അമ്മയ്ക്കും, ആൺ സുഹൃത്തിനും ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി"
english_title: "Sixteen year old girl brutally raped Court sentences mother and boyfriend to life imprisonment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322161/sixteen-year-old-girl-brutally-raped-court-sentences-mother-and-boyfriend-to-life-imprisonment"
published_at: "2025-10-23T18:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa212ce5818_hjhj.jpg"
keywords: []
---

# പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; അമ്മയ്ക്കും, ആൺ സുഹൃത്തിനും ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** ) **പോക്‌സോ കേസിൽ പെൺകുട്ടിയുടെ അമ്മയ്ക്കും, ആൺ സുഹൃത്തിനും ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. 16കാരിയെ ഗുരുതരമായി ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് കോടതി വിധി. പെൺകുട്ടിയുടെ അമ്മക്കും, ആൺസുഹൃത്തിനും ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴ ശിക്ഷയുമാണ് പട്ടാമ്പി പോക്സോ കോടതി വിധിച്ചത്.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** ) **പോക്‌സോ കേസിൽ പെൺകുട്ടിയുടെ അമ്മയ്ക്കും, ആൺ സുഹൃത്തിനും ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. 16കാരിയെ ഗുരുതരമായി ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് കോടതി വിധി. പെൺകുട്ടിയുടെ അമ്മക്കും, ആൺസുഹൃത്തിനും ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴ ശിക്ഷയുമാണ് പട്ടാമ്പി പോക്സോ കോടതി വിധിച്ചത്.

കൗൺസിലിങ്ങിനിടെയാണ് ആറു വയസുമുതൽ പീഡനത്തിനിരയായെന്ന് കുട്ടി വെളിപ്പെടുത്തിയത്. സ്വന്തം മകളെ ലൈംഗിക ചൂഷണത്തിനായി ആൺസുഹൃത്തിന് വിട്ടു നൽകിയതിനാണ് അമ്മക്കെതിരെ കേസ് എടുത്തിരുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ 2022 ൽ കൊപ്പം പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി. കേസിൽ 26 സാക്ഷികളെയും 52 രേഖകളും ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322161/sixteen-year-old-girl-brutally-raped-court-sentences-mother-and-boyfriend-to-life-imprisonment)