---
title: " കാറിടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്കേറ്റു"
english_title: "Jeep overturns after hitting car in Palakkad; two people in jeep injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322131/jeep-overturns-after-hitting-car-in-palakkad-two-people-in-jeep-injured"
published_at: "2025-10-23T15:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa00469783c_accident.jpg"
keywords: []
---

#  കാറിടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്കേറ്റു

> **Lead Summary:** കൊപ്പം പുലാമന്തോൾ പാതയിൽ കാറിടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞു. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന അതിഥി തൊഴിലാളികളായി രണ്ട് പേർക്ക് പരിക്കേറ്റു.

## Article Content

കൊപ്പം പുലാമന്തോൾ പാതയിൽ കാറിടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞു. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന അതിഥി തൊഴിലാളികളായി രണ്ട് പേർക്ക് പരിക്കേറ്റു.

ആസാം സ്വദേശികളായ മുഹമ്മദ് റിബൂൾ ഹുസൈൻ (22), ഖലിലുൽ റഹ്‌മാൻ (29) എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം കരുനാ​ഗപ്പള്ളിയിൽ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. കൊല്ലം സ്വദേശിനി ​ഗാർ​ഗി ദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം ഉണ്ടായത്. കൊല്ലം മെമു കടന്നുപോയപ്പോൾ വിദ്യാർത്ഥിനി ട്രാക്ക് ചേർന്ന് നടക്കുകയായിരുന്നു, തുടർന്ന് അപകടം ഉണ്ടാകുകയായിരുന്നു.

കരുനാ​ഗപ്പള്ളി ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്. ഹെഡ് സെറ്റ് ഉപയോ​ഗിച്ച് ട്രാക്കിന് സമീപത്ത് കൂടെ നടക്കുമ്പോൾ അപകടം സംഭവിച്ചതാകാം എന്നാണ് പൊലീസ് നി​ഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322131/jeep-overturns-after-hitting-car-in-palakkad-two-people-in-jeep-injured)