---
title: "വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു, അപകടം ഹെഡ് സെറ്റ് ഉപയോ​ഗിച്ച് ട്രാക്കിന് സമീപത്ത് കൂടെ നടക്കുന്നതിനിടെ "
english_title: "A student died after being hit by a train in Karunagappally, Kollam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322130/a-student-died-after-being-hit-by-a-train-in-karunagappally-kollam"
published_at: "2025-10-23T15:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9ff7b7dfa4_dead.jpg"
keywords: []
---

# വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു, അപകടം ഹെഡ് സെറ്റ് ഉപയോ​ഗിച്ച് ട്രാക്കിന് സമീപത്ത് കൂടെ നടക്കുന്നതിനിടെ 

> **Lead Summary:** കരുനാ​ഗപ്പള്ളിയിൽ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. കൊല്ലം സ്വദേശിനി ​ഗാർ​ഗി ദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം ഉണ്ടായത്. കൊല്ലം മെമു കടന്നുപോയപ്പോൾ വിദ്യാർത്ഥിനി ട്രാക്ക് ചേർന്ന് നടക്കുകയായിരുന്നു, തുടർന്ന് അപകടം ഉണ്ടാകുകയായിരുന്നു.

## Article Content

കരുനാ​ഗപ്പള്ളിയിൽ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. കൊല്ലം സ്വദേശിനി ​ഗാർ​ഗി ദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം ഉണ്ടായത്. കൊല്ലം മെമു കടന്നുപോയപ്പോൾ വിദ്യാർത്ഥിനി ട്രാക്ക് ചേർന്ന് നടക്കുകയായിരുന്നു, തുടർന്ന് അപകടം ഉണ്ടാകുകയായിരുന്നു.

കരുനാ​ഗപ്പള്ളി ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്. ഹെഡ് സെറ്റ് ഉപയോ​ഗിച്ച് ട്രാക്കിന് സമീപത്ത് കൂടെ നടക്കുമ്പോൾ അപകടം സംഭവിച്ചതാകാം എന്നാണ് പൊലീസ് നി​ഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322130/a-student-died-after-being-hit-by-a-train-in-karunagappally-kollam)