---
title: "13-കാരിയെ മുത്തച്ഛനെന്ന് പറഞ്ഞ് സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുപോയ പൂന്തോട്ടത്തിലെത്തിച്ച് വിവസ്ത്രയാക്കിയ സംഭവം; പീഡനക്കേസ് പ്രതി തടാകത്തില്‍ ചാടി മരിച്ചു"
english_title: "rape accused commits suicide andhra pradesh rape incident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322101/rape-accused-commits-suicide-andhra-pradesh-rape-incident"
published_at: "2025-10-23T14:16:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9eb6a9e820_uuuu.jpg"
keywords: []
---

# 13-കാരിയെ മുത്തച്ഛനെന്ന് പറഞ്ഞ് സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുപോയ പൂന്തോട്ടത്തിലെത്തിച്ച് വിവസ്ത്രയാക്കിയ സംഭവം; പീഡനക്കേസ് പ്രതി തടാകത്തില്‍ ചാടി മരിച്ചു

> **Lead Summary:** **( **[www.truevisionnews.com]** )** ബലാത്സംഗക്കേസ് പ്രതി തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ കാക്കിനട ജില്ലയിലാണ് സംഭവം. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ 62കാരനായ പ്രതിയാണ് കോടതിയിലേക്ക് പോകുംവഴി കോമതി ചെരുവു തടാകത്തില്‍ ചാടി ജീവനൊടുക്കിയത്. ശുചിമുറിയില്‍ പോകണമെന്നാവശ്യപ്പെട്ടാണ് പ്രതി തടിക നാരായണ റാവു പൊലീസിന്റെ കണ്‍വെട്ടത്തു നിന്നും മാറി തടാകത്തിലേക്ക് എടുത്തു ചാടിയത്.

## Article Content

**( **[www.truevisionnews.com]** )** ബലാത്സംഗക്കേസ് പ്രതി തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ കാക്കിനട ജില്ലയിലാണ് സംഭവം. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ 62കാരനായ പ്രതിയാണ് കോടതിയിലേക്ക് പോകുംവഴി കോമതി ചെരുവു തടാകത്തില്‍ ചാടി ജീവനൊടുക്കിയത്. ശുചിമുറിയില്‍ പോകണമെന്നാവശ്യപ്പെട്ടാണ് പ്രതി തടിക നാരായണ റാവു പൊലീസിന്റെ കണ്‍വെട്ടത്തു നിന്നും മാറി തടാകത്തിലേക്ക് എടുത്തു ചാടിയത്.

രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന റാവുവിനെതിരെ പോക്സോ നിയമം ഉൾപ്പെടെ നിരവധി കേസുകൾ ചുമത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രകോപിതരായ ഗ്രാമവാസികൾ പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കളും ബന്ധുക്കളുമുള്‍പ്പെടെ പ്രതിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കടുത്ത പ്രതിഷേധം നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയുടെ മുത്തച്ഛനെന്ന് പറഞ്ഞാണ് സ്കൂളില്‍ നിന്നും പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് സമീപത്തെ ഉദ്യാനത്തിലെത്തിച്ച് വിവസ്ത്രയാക്കി. ഈസമയം ഇയാളുടെ നീക്കങ്ങള്‍ ശ്രദ്ധിച്ച മറ്റൊരാള്‍ പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചതെന്തിനാണെന്നും വസ്ത്രമഴിച്ചതെന്തിനാണെന്നും ചോദിച്ചു.

പിന്നാലെ സംഭവം പൊലീസില്‍ വിളിച്ചറിയിച്ചു. തുടര്‍ന്നാണ് സ്ഥലത്ത് പൊലീസെത്തിയത്. കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീടാണ് പ്രതിയുടെ അറസ്റ്റ് സ്ഥിരീകരിച്ചത്. സ്കൂള്‍ അധികൃതരുടെ അശ്രദ്ധയാണ് കുട്ടിയെ ഇയാള്‍ക്കൊപ്പം അയയ്ക്കാന്‍ കാരണമായതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ആന്ധ്ര മന്ത്രിയും ഭരണകക്ഷിയായ തെലുങ്ക് ദേശം പാർട്ടിയുടെ മുതിർന്ന നേതാവുമായ നാരാ ലോകേഷ് സംഭവത്തെ അപലപിച്ചു. മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസും അതിജീവിതയ്ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചു. സംഭവത്തില്‍ ആന്ധ്രാപ്രദേശ് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും പെൺകുട്ടിക്കും കുടുംബത്തിനും സംരക്ഷണം, വൈദ്യസഹായം, നിയമസഹായം എന്നിവ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. 48 മണിക്കൂറിനുള്ളിൽ വിശദമായ റിപ്പോർട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322101/rape-accused-commits-suicide-andhra-pradesh-rape-incident)