---
title: "കണ്ണൂരിൽ രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവ് കിണറിൽ വീണു മരിച്ചു"
english_title: "A young man who was returning from work at night in Kannur fell into a well and died"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322093/a-young-man-who-was-returning-from-work-at-night-in-kannur-fell-into-a-well-and-died"
published_at: "2025-10-23T13:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9e7335d78b_tyt.jpg"
keywords: []
---

# കണ്ണൂരിൽ രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവ് കിണറിൽ വീണു മരിച്ചു

> **Lead Summary:** **മട്ടന്നൂർ(കണ്ണൂർ) : ( **[www.truevisionnews.com]** ) ** കണ്ണൂർ ശി​വ​പു​രം മൊ​ട്ട​ഞ്ചാലി​ൽ യു​വാ​വ് വീ​ട്ടു കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. മ​രു​വ​ഞ്ചേ​രി​യി​ലെ മാ​വി​ല അ​നീ​ഷാ​ണ് വീ​ട്ടി​ലെ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​ക​വെ അ​ബ​ദ്ധ​ത്തി​ൽ വീ​ട്ടു​കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

## Article Content

**മട്ടന്നൂർ(കണ്ണൂർ) : ( **[www.truevisionnews.com]** ) ** കണ്ണൂർ ശി​വ​പു​രം മൊ​ട്ട​ഞ്ചാലി​ൽ യു​വാ​വ് വീ​ട്ടു കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. മ​രു​വ​ഞ്ചേ​രി​യി​ലെ മാ​വി​ല അ​നീ​ഷാ​ണ് വീ​ട്ടി​ലെ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​ക​വെ അ​ബ​ദ്ധ​ത്തി​ൽ വീ​ട്ടു​കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

മ​ട്ട​ന്നൂ​രി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി പു​റ​ത്തെ​ടു​ത്ത് ഉ​രു​വ​ച്ചാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്ര​ഥ​മ ചി​കി​ത്സ ന​ൽ​കി ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.മ​ട്ട​ന്നൂ​രി​ലെ ബേ​ക്ക​റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഗോ​പാ​ല​ന്‍റെ​യും സ​രോ​ജി​നി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷൈ​നി, റീ​ന, ഷൈ​മ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322093/a-young-man-who-was-returning-from-work-at-night-in-kannur-fell-into-a-well-and-died)