---
title: "കോഴിക്കോട്ടുകാരേ സൂക്ഷിച്ചോളൂ ....; അടുത്ത മൂന്ന് മണിക്കൂറിൽ വരാൻ പോകുന്നത് ഇടിമിന്നലോട് കൂടിയ മഴ, പത്ത് ജില്ലകളിൽ മുന്നറിയിപ്പ് "
english_title: "Thunderstorms expected in next three hours, warning issued in ten districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322058/thunderstorms-expected-in-next-three-hours-warning-issued-in-ten-districts"
published_at: "2025-10-23T11:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9ca4db8852_rain.jpg"
keywords: []
---

# കോഴിക്കോട്ടുകാരേ സൂക്ഷിച്ചോളൂ ....; അടുത്ത മൂന്ന് മണിക്കൂറിൽ വരാൻ പോകുന്നത് ഇടിമിന്നലോട് കൂടിയ മഴ, പത്ത് ജില്ലകളിൽ മുന്നറിയിപ്പ് 

> **Lead Summary:** സംസ്ഥാനത്ത് മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

## Article Content

സംസ്ഥാനത്ത് മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദത്തിന്‍റെയും, ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദത്തിന്റെയും സ്വാധീന ഫലമായി സംസ്ഥാനത്തെ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322058/thunderstorms-expected-in-next-three-hours-warning-issued-in-ten-districts)