---
title: "കണ്ടാൽ തന്നെ കൊതിവരും ..; 'കടുമാങ്ങ അച്ചാർ' കേടാവാതെ സൂക്ഷിക്കാൻ  ഇങ്ങനെ ഉണ്ടാക്കാം "
english_title: "How to make kadumanga Achar/ pickle recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322056/how-to-make-kadumanga-achar-pickle-recipe"
published_at: "2025-10-23T11:46:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9c8f39bef5_ft.jpg"
keywords: []
---

# കണ്ടാൽ തന്നെ കൊതിവരും ..; 'കടുമാങ്ങ അച്ചാർ' കേടാവാതെ സൂക്ഷിക്കാൻ  ഇങ്ങനെ ഉണ്ടാക്കാം 

> **Lead Summary:** മഴക്കാലം എത്തി, ചക്കയുടെയും കപ്പയുടെയും കൂടെ കഴിക്കാൻ നല്ല അടിപൊളി കടുമാങ്ങ അച്ചാർ ഉണ്ടാക്കിയാലോ? വളരെപ്പെട്ടന്ന് കേടാവാത്ത രീതിയിൽ കടുമാങ്ങ അച്ചാർ ഉണ്ടാക്കാം ..

## Article Content

മഴക്കാലം എത്തി, ചക്കയുടെയും കപ്പയുടെയും കൂടെ കഴിക്കാൻ നല്ല അടിപൊളി കടുമാങ്ങ അച്ചാർ ഉണ്ടാക്കിയാലോ? വളരെപ്പെട്ടന്ന് കേടാവാത്ത രീതിയിൽ കടുമാങ്ങ അച്ചാർ ഉണ്ടാക്കാം ..

ആവശ്യ സാധനങ്ങൾ:

കണ്ണിമാങ്ങ

കാശ്മീരി മുളകുപൊടി

മുളകുപൊടി

കായം പൊടി 

നല്ലെണ്ണ

വിനാഗിരി 

ഉലുവപ്പൊടി

കടുകുപൊടിച്ചത് 

ഉപ്പ് 

*ഉണ്ടാക്കുന്ന വിധം:*

*കണ്ണിമാങ്ങ നന്നയി കഴുകി വെള്ളം കളഞ്ഞ് മാറ്റി വെയ്ക്കുക. ശേഷം ഇത് ഒരു ഭരണിയിൽ ഉപ്പും ചേർത്ത് നാലോ അഞ്ചോ ദിവസം മൂടി വെയ്ക്കുക. കൂടുതൽ ദിവസം ഉപ്പിൽ ഇട്ട് വെച്ചാൽ രുചി കൂടും. എന്തായാലും കുറഞ്ഞത് നാല് ദിവസമെങ്കിലും ഇട്ട് വെയ്ക്കണം.*

*ശേഷം ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ചൂടാക്കി എല്ലാ പൊടികളും ചൂടാക്കി തീ ഓഫ് ചെയ്യുക. അതിന് ശേഷം ഉപ്പുവെള്ളവും മാങ്ങയും വേർതിരിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പുവെള്ളം എടുത്ത് വെയ്ക്കാൻ മറക്കരുത്.*

*ചൂടാക്കിയ പൊടികളിൽ ആവശ്യത്തിന് ഉപ്പ് വെള്ളവും വിനാഗിരിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം, മാങ്ങ അതിലേക്ക് ചേർത്ത് ഇളക്കി ഭരണിയിലേക്ക് ഇടുക .ഒരു വാഴയിലയിൽ നല്ലെണ്ണ ഇരുപുറവും നന്നായി തേച്ചുപിടിപ്പിച്ച് ഭരണി യിലേക്ക് ഇറക്കി ഇടുക .വീണ്ടും അടച്ച് മൂടിക്കെട്ടി വയ്ക്കുക .*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322056/how-to-make-kadumanga-achar-pickle-recipe)