---
title: "സ്വർണം തണുക്കുന്നു ....; മൂന്നാം ദിനവും സ്വർണവില  ഇടിഞ്ഞു, ഇന്ന് പവന് കുറഞ്ഞത് ...?"
english_title: "Know today's gold price (October 23)"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322040/know-todays-gold-price-october-23"
published_at: "2025-10-23T10:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9bc4d2c765_gold.jpg"
keywords: []
---

# സ്വർണം തണുക്കുന്നു ....; മൂന്നാം ദിനവും സ്വർണവില  ഇടിഞ്ഞു, ഇന്ന് പവന് കുറഞ്ഞത് ...?

> **Lead Summary:** സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ മൂന്നാം ദിനവും ഇടിഞ്ഞു. ഇന്ന് പവന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ സ്വർണവില 92,000 ത്തിന് താഴെയെത്തി.

## Article Content

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ മൂന്നാം ദിനവും ഇടിഞ്ഞു. ഇന്ന് പവന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ സ്വർണവില 92,000 ത്തിന് താഴെയെത്തി.

ഇന്നലെ രണ്ട് തവണയായി 3,440 രൂപയാണ് പവന് കുറഞ്ഞത്. അന്താരാഷ്ട്ര വില കുത്തനെ ഇടിഞ്ഞതാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,720 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് നൽകണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322040/know-todays-gold-price-october-23)