---
title: "സ്കൂളിന് നാളെ അവധി പ്രഖ്യാപിച്ചു; പുലി ഭീതിയിൽ മുള്ളി ട്രൈബൽ ജിഎൽപി സ്കൂൾ"
english_title: "School holiday declared tomorrow Mulli Tribal GLP School on tiger scare"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322000/school-holiday-declared-tomorrow-mulli-tribal-glp-school-on-tiger-scare"
published_at: "2025-10-22T22:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f90f773fa49_WhatsApp_Image_2025-10-22_at_10.37.44_PM.jpeg"
keywords: []
---

# സ്കൂളിന് നാളെ അവധി പ്രഖ്യാപിച്ചു; പുലി ഭീതിയിൽ മുള്ളി ട്രൈബൽ ജിഎൽപി സ്കൂൾ

> **Lead Summary:** **പാലക്കാട്: [ ** പുലി ഭീതിയെ തു‌ടർന്ന് അട്ടപ്പാടിയിലെ സ്കൂളിന് അവധി പ്രഖ്യാപിച്ചു. അട്ടപ്പാടിയിലെ മുള്ളി ട്രൈബൽ ജി. എൽ. പി സ്കൂളിനാണ് അവധി പ്രഖ്യാപിച്ചത്. രണ്ടുദിവസമായി പുലി സ്കൂൾ പരിസരത്തെന്ന് അധ്യാപകരും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. അധ്യാപകരുടെ ക്വാർട്ടേഴ്സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു.

## Article Content

**പാലക്കാട്: [ ** പുലി ഭീതിയെ തു‌ടർന്ന് അട്ടപ്പാടിയിലെ സ്കൂളിന് അവധി പ്രഖ്യാപിച്ചു. അട്ടപ്പാടിയിലെ മുള്ളി ട്രൈബൽ ജി. എൽ. പി സ്കൂളിനാണ് അവധി പ്രഖ്യാപിച്ചത്. രണ്ടുദിവസമായി പുലി സ്കൂൾ പരിസരത്തെന്ന് അധ്യാപകരും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. അധ്യാപകരുടെ ക്വാർട്ടേഴ്സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു.

തുടർന്നാണ് നാളെ സ്കൂളിന് അവധി നൽകിയിരിക്കുന്നത്. പാലക്കാട് കാഞ്ഞിരപ്പുഴയിൽ വീട്ട് മുറ്റത്ത് പുലിയെത്തി. വാക്കോടൻ അംബികയുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന വളർത്തു നായയെ പുലി കൊണ്ടുപോയി. മൂന്ന് ദിവസം മുമ്പാണ് സംഭവം. ഇന്നലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലി എത്തിയ വിവരം അറിയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322000/school-holiday-declared-tomorrow-mulli-tribal-glp-school-on-tiger-scare)