കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19
Sep 27, 2021 06:02 PM | By Perambra Editor

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439, വയനാട് 286, കാസര്‍ഗോഡ് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,78,087 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ഇവരില്‍ 4,56,821 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,266 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1318 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,57,158 കോവിഡ് കേസുകളില്‍, 12.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ മരണം 24,661 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,134 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 492 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,763 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2096, കൊല്ലം 126, പത്തനംതിട്ട 426, ആലപ്പുഴ 1285, കോട്ടയം 1646, ഇടുക്കി 681, എറണാകുളം 606, തൃശൂര്‍ 4496, പാലക്കാട് 941, മലപ്പുറം 1947, കോഴിക്കോട് 1790, വയനാട് 801, കണ്ണൂര്‍ 628, കാസര്‍ഗോഡ് 294 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,57,158 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,59,193 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

covid-19 for 11,699 people in Kerala today

Next TV

Related Stories
#arrest | ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: ചാരായവും വാറ്റുപകരണങ്ങളുമായി 65-കാരൻ പിടിയില്‍

Apr 25, 2024 02:29 PM

#arrest | ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: ചാരായവും വാറ്റുപകരണങ്ങളുമായി 65-കാരൻ പിടിയില്‍

നൂറനാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ജയപ്രസാദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ബി. സുനിൽകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എൻ....

Read More >>
#KRadhakrishnan |ആലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ ആയുധങ്ങളെന്ന് കോൺഗ്രസ്; പണിയായുധങ്ങളാണെന്ന് കെ.രാധാകൃഷ്ണൻ

Apr 25, 2024 02:10 PM

#KRadhakrishnan |ആലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ ആയുധങ്ങളെന്ന് കോൺഗ്രസ്; പണിയായുധങ്ങളാണെന്ന് കെ.രാധാകൃഷ്ണൻ

എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ നിന്നും ആയുധങ്ങൾ മാറ്റുന്ന ദൃശ്യങ്ങൾ...

Read More >>
#mmhassan |‘ഇടതുപക്ഷത്തിനു നൽകുന്ന ഓരോ വോട്ടും പാഴാകും, വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണം -  എം.എം ഹസന്‍

Apr 25, 2024 01:39 PM

#mmhassan |‘ഇടതുപക്ഷത്തിനു നൽകുന്ന ഓരോ വോട്ടും പാഴാകും, വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണം - എം.എം ഹസന്‍

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്....

Read More >>
#Suspension | 'നടന്നത് ഗുരുതര വീഴ്ച'; പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തിൽ നടപടി, ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ

Apr 25, 2024 01:32 PM

#Suspension | 'നടന്നത് ഗുരുതര വീഴ്ച'; പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തിൽ നടപടി, ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ

ആന്‍റോ ആന്‍റണിയുടെ ആരോപണത്തിന് പിന്നാലെയാണ് സംഭവത്തില്‍ നടപടിയുണ്ടായത്. അതേസമയം, ഒരു ഉദ്യോഗസ്ഥനില്‍ മാത്രം ഒതുങ്ങുന്നതല്ല ഇതെന്നും വലിയൊരു...

Read More >>
 #bomb |ഉള്ള്യേരിയിൽ പരിഭ്രാന്തി പരത്തി ബോംബ് കണ്ടെത്തി എന്ന വാർത്ത; പരിശോധിച്ചപ്പോൾ പ്രോട്ടീന്‍ പൗഡർ ടിൻ

Apr 25, 2024 01:27 PM

#bomb |ഉള്ള്യേരിയിൽ പരിഭ്രാന്തി പരത്തി ബോംബ് കണ്ടെത്തി എന്ന വാർത്ത; പരിശോധിച്ചപ്പോൾ പ്രോട്ടീന്‍ പൗഡർ ടിൻ

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ടൗണിലെ ഹോട്ടലിനു സമീപത്തായി ബോംബ് കണ്ടെത്തിയെന്ന വാർത്ത...

Read More >>
Top Stories