---
title: "'പിങ്ക് ബോൾ' ളിൽ തിളങ്ങി ഇഷ അംബാനി 3670 മണിക്കൂർ നെയ്തെടുത്ത വസ്ത്രതിനൊപ്പം അമ്മയുടെ മരതകമാലയയും"
english_title: "Isha Ambani shines at 'Pink Ball' in a dress that took 3670 hours to knit, along with her mother's emerald necklace"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321916/isha-ambani-shines-at-pink-ball-in-a-dress-that-took-3670-hours-to-knit-along-with-her-mothers-emerald-necklace"
published_at: "2025-10-22T14:05:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f89746ec458_ZSXC.jpg"
keywords: []
---

# 'പിങ്ക് ബോൾ' ളിൽ തിളങ്ങി ഇഷ അംബാനി 3670 മണിക്കൂർ നെയ്തെടുത്ത വസ്ത്രതിനൊപ്പം അമ്മയുടെ മരതകമാലയയും

> **Lead Summary:** **[** ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയത്തിൽ ഒക്ടോബർ 18 ന് നടന്ന പിങ്ക് ബോൾ ഇവന്റിൽ ശ്രദ്ധാകേന്ദ്രം പരിപാടിയുടെ സഹ-ചെയർപേഴ്സൻ കൂടിയായ ഇഷ അംബാനിയായിരുന്നു. ആങ്ഷ്യന്റ് ഇന്ത്യ: ലിവിങ് ട്രെഡീഷൻസ് എന്ന പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു ചാരിറ്റി ഇവൻ്റാണ് പിങ്ക് ബോൾ.

## Article Content

**[** ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയത്തിൽ ഒക്ടോബർ 18 ന് നടന്ന പിങ്ക് ബോൾ ഇവന്റിൽ ശ്രദ്ധാകേന്ദ്രം പരിപാടിയുടെ സഹ-ചെയർപേഴ്സൻ കൂടിയായ ഇഷ അംബാനിയായിരുന്നു. ആങ്ഷ്യന്റ് ഇന്ത്യ: ലിവിങ് ട്രെഡീഷൻസ് എന്ന പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു ചാരിറ്റി ഇവൻ്റാണ് പിങ്ക് ബോൾ.

ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനായി ഇഷ അംബാനിയും മ്യൂസിയം ഡയറക്ടർ നിക്കോളാസ് കുള്ളിനാനും ചേർന്നൊരുക്കിയ ചടങ്ങിൽ ബി ടൗണിലെയും രാഷ്ട്രീയത്തിലെയും പ്രമുഖർ പങ്കെടുത്തിരുന്നു ചടങ്ങിൽ ഇഷ അണിഞ്ഞത് അബു ജാനി സന്ദീപ് ഖോസ്ലെ ഒരുക്കിയ കസ്‌റ്റം മെയ്‌ഡ്‌ ഔട്ട്ഫിറ്റായിരുന്നു. പിങ്ക് ചമോയിസ് സാറ്റിൻ ജാക്കറ്റും കോളം സ്‌കർട്ടും ഇഷയെ സുന്ദരിയാക്കി.

> ഈ ഔട്ട്ഫിറ്റിനെക്കുറിച്ച് ഇഷയുടെ സ്‌റ്റൈലിസ്‌റ്റ് അനൈത ഷ്രോഫ് അഡജാനിയ പറയുന്നതിങ്ങനെ - "35 വിദഗ്‌ധ കലാകാരന്മാർ ചേർന്ന് 3670 മണിക്കൂർ ചെലവഴിച്ചാണ് ഈ സുന്ദര വസ്ത്രത്തിന് ജീവൻ നൽകിയത്. പിങ്ക് സർദോസി എംബ്രോയിഡറി, മുത്തുകൾ, സീക്വിനുകൾ, ക്രിസ്‌റ്റലുകൾ എന്നിവയുമുപയോഗിച്ചാണ് പാരമ്പര്യ തനിമ നിലനിർത്തിയ മനോഹരമായ വസ്ത്രം തുന്നിയെടുത്തത് വസ്ത്രത്തിന്റെ ആഡംബര പ്രഭയോട് കിടപിടിക്കുന്ന രീതിയിലുള്ള മേക്കപ്പാണ് ഇഷ തിരഞ്ഞെടുത്തത്.

വസ്ത്രത്തിൻ്റെ നിറത്തോട് ചേർന്നു നിൽക്കുന്ന പിങ്ക് നിറമുള്ള ലിറ്റിക്കാണ് ചുണ്ടിലണിഞ്ഞത്. ഒട്ടും അമിതമാകാതെ എന്നാൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിലുള്ള മേക്കപ്പും ഹെയർസ്‌റ്റെലും ഇഷയെ ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രമാക്കി. ഇഷയുടെ അമ്മ നിത അംബാനിയുടെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള ഭീമൻ മരതക ആഭരണങ്ങൾ കൂടിയണിഞ്ഞാണ് ഇഷ ലുക്ക് പൂർണമാക്കിയത്.

ഹൃദയാകൃതിയിലുള്ള ഒരു മരതക മാല, അതിന് അനുയോജ്യമായ കമ്മലുകൾ, വജ്രം പതിച്ച ഒരു മരതക മോതിരം എന്നിങ്ങനെയുള്ള ഹെവി ഓർണമെന്റ്റ്സും നെയിൽ ആർട്ട് ചെയ്‌ത നഖങ്ങളും ഇഷയെ ആഡംബരത്തിൻ്റെ പ്രതിരൂപമാക്കി.

[A post shared by Isha Ambani ✨ (@isha_ambaniii)](https://www.instagram.com/p/DP-yJMwk5yp/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321916/isha-ambani-shines-at-pink-ball-in-a-dress-that-took-3670-hours-to-knit-along-with-her-mothers-emerald-necklace)