---
title: "കണ്ണിൽ ചോരയില്ലേ...? അഞ്ചാംക്ലാസ് വിദ്യാർഥിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് പിവിസി പെെപ്പുകൊണ്ട് അടിച്ചു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ"
english_title: "School principal arrested for locking fifth-grade student in classroom and beating him with PVC pipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321832/school-principal-arrested-for-locking-fifth-grade-student-in-classroom-and-beating-him-with-pvc-pipe"
published_at: "2025-10-22T08:06:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8437d164e8_beaten.jpg"
keywords: []
---

# കണ്ണിൽ ചോരയില്ലേ...? അഞ്ചാംക്ലാസ് വിദ്യാർഥിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് പിവിസി പെെപ്പുകൊണ്ട് അടിച്ചു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

> **Lead Summary:** **ബെംഗളൂരു: ** അഞ്ചാംക്ലാസ് വിദ്യാർഥിയെ പിവിസി പൈപ്പുകൊണ്ട് അടിക്കുകയും ക്ലാസ് മുറിയിൽ പൂട്ടിയിടുകയുംചെയ്ത സംഭവത്തിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റുചെയ്തു. മാഗഡി റോഡിലെ സുങ്കടകട്ടെയിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ പ്രിൻസിപ്പൽ രാകേഷ് കുമാറാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് സ്റ്റേഷനിൽനിന്ന് ജാമ്യംനൽകി വിട്ടയച്ചു.

## Article Content

**ബെംഗളൂരു: ** അഞ്ചാംക്ലാസ് വിദ്യാർഥിയെ പിവിസി പൈപ്പുകൊണ്ട് അടിക്കുകയും ക്ലാസ് മുറിയിൽ പൂട്ടിയിടുകയുംചെയ്ത സംഭവത്തിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റുചെയ്തു. മാഗഡി റോഡിലെ സുങ്കടകട്ടെയിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ പ്രിൻസിപ്പൽ രാകേഷ് കുമാറാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് സ്റ്റേഷനിൽനിന്ന് ജാമ്യംനൽകി വിട്ടയച്ചു.

കേസിൽ സ്കൂളിലെ അധ്യാപിക ചന്ദ്രികയും ഉൾപ്പെട്ടതായി പോലീസ് പറഞ്ഞു. വിദ്യാർഥിയുടെ അമ്മ നൽകിയ പരാതിയിലാണ് നടപടി. വിദ്യാർഥി സ്ഥിരമായി ക്ലാസിൽ വരാത്തതിനാലാണ് മർദ്ദിച്ചതെന്ന് പ്രിൻസിപ്പൽ മൊഴി നൽകിയതായും പോലീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിദ്യാർഥിയെ മർദ്ദിച്ചത്. തുടർന്ന് സന്ധ്യവരെ മുറിയിൽ പൂട്ടിയിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321832/school-principal-arrested-for-locking-fifth-grade-student-in-classroom-and-beating-him-with-pvc-pipe)