---
title: "കള്ളന്റെ ബുദ്ധിയേ....! പറമ്പിൽ പാമ്പുണ്ടെന്ന് പറഞ്ഞ് വീടിന് പുറത്തിറക്കി; ഞൊടിയിടയിൽ വയോധികയുടെ മാല പൊട്ടിച്ചോടി മോഷ്ടാവ്"
english_title: "thief broke the old woman's necklace and ran away, saying there was a snake in the field."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321829/thief-broke-the-old-womans-necklace-and-ran-away-saying-there-was-a-snake-in-the-field"
published_at: "2025-10-22T07:28:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f83a93b65f5_kochi.jpg"
keywords: []
---

# കള്ളന്റെ ബുദ്ധിയേ....! പറമ്പിൽ പാമ്പുണ്ടെന്ന് പറഞ്ഞ് വീടിന് പുറത്തിറക്കി; ഞൊടിയിടയിൽ വയോധികയുടെ മാല പൊട്ടിച്ചോടി മോഷ്ടാവ്

> **Lead Summary:** **കൊച്ചി: **കോതമംഗലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ചോടി മോഷ്ടാവ്. പുതുപ്പാടി സ്വദേശിനി വാഴാട്ടിൽ ഏലിയാമ്മയുടെ മാലയാണ് യുവാവ് പൊട്ടിച്ച് കടന്ന് കളഞ്ഞത്. മോഷണത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

## Article Content

**കൊച്ചി: **കോതമംഗലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ചോടി മോഷ്ടാവ്. പുതുപ്പാടി സ്വദേശിനി വാഴാട്ടിൽ ഏലിയാമ്മയുടെ മാലയാണ് യുവാവ് പൊട്ടിച്ച് കടന്ന് കളഞ്ഞത്. മോഷണത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ഏലിയാമ്മയുടെ അടുത്ത് നിന്ന് പാമ്പിനെ കാണിച്ച് കൊടുക്കാനെന്ന രീതിയിൽ നിന്ന യുവാവ് മാല പൊട്ടിച്ച് കടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്ന് വൈകുന്നേരമാണ് സംഭവം. വൈകുന്നേരം വീട്ടിലേക്ക് എത്തിയ യുവാവ് ഏലിയാമ്മയുടെ പറമ്പിൽ പാമ്പിനെ കണ്ടെന്ന് വിശദമാക്കി യുവാവ് എത്തുന്നത്.

പാമ്പിനെ കാണിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവ് ഏലിയാമ്മയെ പുറത്തേക്ക് വിളിച്ചിറക്കി. പറമ്പിന്റെ ഒരു വശത്തേക്ക് പാമ്പ് പോയെന്നും ഇവിടെയുണ്ടെന്നെല്ലാം പറഞ്ഞ് ഏലിയാമ്മ പാമ്പിനെ നോക്കുന്നതിനിടെ ശ്രദ്ധമാറിയ സമയത്ത് യുവാവ് മാല പൊട്ടിച്ചുകൊണ്ട് ഓടുകയായിരുന്നു. ആക്രമണത്തിൽ നിലത്തുവീണ ഏലിയാമ്മയ്ക്ക് പരിക്കേറ്റു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഏലിയാമ്മയെ ആശുപത്രിയിലെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321829/thief-broke-the-old-womans-necklace-and-ran-away-saying-there-was-a-snake-in-the-field)