---
title: "ഇറുക്കൻ ഞണ്ടിനെ ഒന്ന് കടിച്ച് പറിച്ചാലോ ....! കൊതിപ്പിക്കും ഞണ്ട് മസാല എളുപ്പത്തിൽ തയ്യാറാക്കാം"
english_title: "You can easily prepare the delicious crab masala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321804/you-can-easily-prepare-the-delicious-crab-masala"
published_at: "2025-10-21T21:25:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7ae08f4151_99.jpg"
keywords: []
---

# ഇറുക്കൻ ഞണ്ടിനെ ഒന്ന് കടിച്ച് പറിച്ചാലോ ....! കൊതിപ്പിക്കും ഞണ്ട് മസാല എളുപ്പത്തിൽ തയ്യാറാക്കാം

> **Lead Summary:** അടിപൊളി രുചിയിൽ വീട്ടിൽ ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഞണ്ട് മസാല. കുറഞ്ഞ ചേരുവകൾ കൊണ്ട് ഈ വിഭവം എങ്ങനെ വേഗത്തിൽ തയ്യാറാക്കാമെന്ന് നോക്കാം.

## Article Content

അടിപൊളി രുചിയിൽ വീട്ടിൽ ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഞണ്ട് മസാല. കുറഞ്ഞ ചേരുവകൾ കൊണ്ട് ഈ വിഭവം എങ്ങനെ വേഗത്തിൽ തയ്യാറാക്കാമെന്ന് നോക്കാം.

**ചേരുവകൾ**

ഞണ്ട് -500 ഗ്രാം

സവാള -2 വലുത്

തക്കാളി -1 വലുത്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിൾസ്പൂൺ

പച്ചമുളക്-3 എണ്ണം

വെളിച്ചെണ്ണ-3 ടേബിൾസ്പൂൺ

കറിവേപ്പില-2 തണ്ട്

മല്ലിയില -അൽപ്പം

ഉപ്പ്-ആവശ്യത്തിന്

മസാലപ്പൊടികൾ-അളവ്

മഞ്ഞൾപ്പൊടി-1/2 ടീസ്പൂൺ

മുളകുപൊടി-1.5 ടീസ്പൂൺ

മല്ലിപ്പൊടി-1 ടീസ്പൂൺ

കുരുമുളകുപൊടി-1/2 ടീസ്പൂൺ

ഗരം മസാല-1/2 ടീസ്പൂൺ

**പാചകം ചെയ്യുന്ന വിധം**

വൃത്തിയാക്കിയ ഞണ്ടിൽ അൽപം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് ഒരു പത്ത് മിനിറ്റ് വെക്കുക. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, പച്ചമുളകും കറിവേപ്പിലയും ഇട്ട് വഴറ്റുക. അതിനുശേഷം അരിഞ്ഞ സവാള ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നത് വരെ നന്നായി വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത്, പച്ചമണം മാറുന്നത് വരെ വഴറ്റുക. മറ്റൊരു പത്രത്തിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ചെറുതീയിൽ ഇളക്കുക.

അരിഞ്ഞ തക്കാളി ചേർത്ത്, അത് നന്നായി ഉടഞ്ഞ് മസാലയുമായി ചേരുന്നത് വരെ വഴറ്റുക. തയ്യാറാക്കിയ മസാലയിലേക്ക് ഞണ്ട് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അര കപ്പ് ചൂടുവെള്ളം ചേർത്ത്, പാത്രം അടച്ചുവെച്ച് 15-20 മിനിറ്റ് വേവിക്കുക.

ഞണ്ട് വെന്തെന്ന് ഉറപ്പായാൽ കുരുമുളകുപൊടി കൂടി ചേർത്ത് നന്നായി ഇളക്കുക. ഗ്രേവി ആവശ്യത്തിന് കുറുകിയിട്ടുണ്ടെങ്കിൽ തീ അണയ്ക്കാം. അരിഞ്ഞ മല്ലിയില കൊണ്ട് അലങ്കരിച്ച് ചൂടോടെ ചോറ്, ചപ്പാത്തി, അപ്പം എന്നിവയുടെ കൂടെ വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321804/you-can-easily-prepare-the-delicious-crab-masala)