---
title: "പേര് പോലെ മധുരമൂറും 'മധുരക്കിഴങ്ങ്'; ചർമം തിളങ്ങാനും യുവത്വം നിലനിർത്താനുമെല്ലാം ഇത് മതി; അറിയാം ഗുണങ്ങൾ"
english_title: "health benefits of sweet potatoes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321796/health-benefits-of-sweet-potatoes"
published_at: "2025-10-21T20:48:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7a4929f9ce_jjjj.jpg"
keywords: []
---

# പേര് പോലെ മധുരമൂറും 'മധുരക്കിഴങ്ങ്'; ചർമം തിളങ്ങാനും യുവത്വം നിലനിർത്താനുമെല്ലാം ഇത് മതി; അറിയാം ഗുണങ്ങൾ

> **Lead Summary:** **[ **പേര് പോലെ മധുരമൂറും 'മധുരക്കിഴങ്ങ്' നിരവധി പോഷകമൂല്യമുള്ള ഒരു ഭഷ്യ വസ്തുവാണ്. കിഴങ്ങാണെങ്കിലും എപ്പോൾ വേണമെങ്കിലും നമുക്ക് ഇത് കഴിയ്ക്കാം എന്ന പ്രത്യേകതയുമുണ്ട്. ചർമം തിളങ്ങാനും ഹൃദയാരോഗ്യത്തിനും യുവത്വം നിലനിർത്താനുമെല്ലാം മധുരക്കിഴങ്ങ് കഴിക്കാം.

## Article Content

**[ **പേര് പോലെ മധുരമൂറും 'മധുരക്കിഴങ്ങ്' നിരവധി പോഷകമൂല്യമുള്ള ഒരു ഭഷ്യ വസ്തുവാണ്. കിഴങ്ങാണെങ്കിലും എപ്പോൾ വേണമെങ്കിലും നമുക്ക് ഇത് കഴിയ്ക്കാം എന്ന പ്രത്യേകതയുമുണ്ട്. ചർമം തിളങ്ങാനും ഹൃദയാരോഗ്യത്തിനും യുവത്വം നിലനിർത്താനുമെല്ലാം മധുരക്കിഴങ്ങ് കഴിക്കാം.

കുട്ടികൾക്ക് വരെ നൽകാനുള്ള മികച്ച ഭക്ഷണങ്ങളിൽ ഒന്നാണിത്. ലോകത്തിന്റെ നാനാഭാഗത്ത് ഇത് സുലഭമായി ലഭിക്കുന്നു. ഇത് മുളച്ചത് കഴിച്ചാൽ ഇതിലെ ഇലയും തണ്ടുമെല്ലാം ചീര പോലെ കറി വച്ച് കഴിയ്ക്കാം. വിറ്റാമിൻ സി, കാൽസ്യം, ബീറ്റാ കരോട്ടിൻ, ഉയർന്ന അളവിലുള്ള സ്ലോ-റിലീസ് കാർബോഹൈഡ്രേറ്റ് എന്നിവ മധുരക്കിഴങ്ങിൽ അടഞ്ഞിട്ടുണ്ട്. മധുരക്കിഴങ്ങിന്റെ മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കിയാലോ?

വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുളള ഒന്നാണ് മധുരക്കിഴങ്ങ്. അതിനാൽ ഇവ രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും മധുരക്കിഴങ്ങ് ഉത്തമമാണ് അതിനാൽ ഇവ പതിവായി കഴിക്കാം. വിറ്റാമിൻ സി, ഇ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഒന്നാണ് മധുരക്കിഴങ്ങ്.

എന്നാൽ പലപ്പോഴും മധുരമുള്ളതിനാൽ മധുരക്കിഴങ്ങ് പലരും ഒഴിവാക്കാറുണ്ട്. എന്നാൽ ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കൂടാതെ ഇവയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാൽ ഇവ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും.

മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയാനും സഹായിക്കും. കുട്ടികൾക്ക് വരെ നൽകാനുള്ള മികച്ച ഭക്ഷണങ്ങളിൽ ഒന്നാണിത്. ലോകത്തിന്റെ നാനാഭാഗത്ത് ഇത് സുലഭമായി ലഭിയ്ക്കുന്നു. ഇത് മുളച്ചത് കഴിച്ചാൽ ഇതിലെ ഇലയും തണ്ടുമെല്ലാം ചീര പോലെ കറി വച്ച് കഴിയ്ക്കാം. വിറ്റാമിൻ സി, കാൽസ്യം, ബീറ്റാ കരോട്ടിൻ, ഉയർന്ന അളവിലുള്ള സ്ലോ-റിലീസ് കാർബോഹൈഡ്രേറ്റ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.

ബിപി നിയന്ത്രിയ്ക്കാൻ ഇത് നല്ലതാണ്. മഗ്നീഷ്യം, കാൽസ്യം എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ക്യാൻസറിനെ ചെറുക്കാൻ ഇതേറെ നല്ലതാണ്. ഇതിലെ കരോട്ടിനോയ്ഡുകളും ആന്തോസയാനിനുകളുമെല്ലാം ഏറെ നല്ലതാണ്. ഇതിലെ ഗ്ലൈസമിക് ഇൻഡെക്‌സ് തീരെ കുറവാണ്.

വിറ്റാമിൻ എ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ചപ്രശ്‌നങ്ങൾക്ക് ഇത് നല്ലതാണ്. കലോറിയുടെ അളവ് കുറവായതു കൊണ്ട് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മധുരക്കിഴങ്ങ് കഴിക്കാം. നൂറ് ഗ്രാം മധുരക്കിഴങ്ങിൽ വെറും 86 കലോറി മാത്രമാണ് ഉള്ളത്.

കൂടാതെ പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയിരിക്കുന്നതിനാൽ തന്നെ ഇവ ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കും. നാരുകൾ അഥവാ ഫൈബറിന്റെ സമ്പുഷ്ടമായ ഉറവിടമാണ് മധുരക്കിഴങ്ങ്. വളരെയധികം ജലാംശം അടങ്ങിയ ഒരു പച്ചക്കറിയാണ് മധുരക്കിഴങ്ങ്. ഫൈബർ പോലെ തന്നെ വെള്ളവും വളരെ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുവാൻ സഹായിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321796/health-benefits-of-sweet-potatoes)