---
title: "കളി കാര്യമായി....! കൊല്ലത്ത് സ്കൂളിൽ നിന്ന് കൊടുത്ത അയൺ ഗുളികകൾ മത്സരിച്ച് കഴിച്ച കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം"
english_title: "Children in Kollam fall ill after competing to eat iron tablets given by school"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321777/children-in-kollam-fall-ill-after-competing-to-eat-iron-tablets-given-by-school"
published_at: "2025-10-21T17:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7784712b09_kollam1.jpg"
keywords: []
---

# കളി കാര്യമായി....! കൊല്ലത്ത് സ്കൂളിൽ നിന്ന് കൊടുത്ത അയൺ ഗുളികകൾ മത്സരിച്ച് കഴിച്ച കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം

> **Lead Summary:** **കൊല്ലം: ** കൊല്ലത്ത് അമിതമായി അയൺ ഗുളികകൾ കഴിച്ച കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം. ശാസ്താംകോട്ട മിലാദി ഷെരീഫ് സ്കൂളിലെ കുട്ടികൾക്കാണ് ദേഹാസ്വസ്ഥ്യമുണ്ടായത്. ആറ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യ വകുപ്പിൽ നിന്ന് നൽകിയ അയൺ ​ഗുളികകൾ കുട്ടികൾ മത്സരിച്ച് കഴിക്കുകയായിരുന്നു. ​ഗുളികയുടെ സ്ട്രിപ്പുകൾ കൂട്ടിയിട്ടതിന് ശേഷം ജംസ് മിഠായി പോലെ തോന്നിയത് കാരണം കുട്ടികൾ മത്സരിച്ച് കഴിക്കുകയായിരുന്നു. അയൺ ​ഗുളികകൾ വിതരണം ചെയ്യുന്ന വിവരം സ്കൂൾ അധികൃതർ അറിയിച്ചിട്ടില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. നാല് കുട്ടികൾ സ്വകാര്യ ആശുപത്രിയിലും രണ്ട് പേർ കൊല്ലം ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. കുട്ടികളുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

## Article Content

**കൊല്ലം: ** കൊല്ലത്ത് അമിതമായി അയൺ ഗുളികകൾ കഴിച്ച കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം. ശാസ്താംകോട്ട മിലാദി ഷെരീഫ് സ്കൂളിലെ കുട്ടികൾക്കാണ് ദേഹാസ്വസ്ഥ്യമുണ്ടായത്. ആറ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യ വകുപ്പിൽ നിന്ന് നൽകിയ അയൺ ​ഗുളികകൾ കുട്ടികൾ മത്സരിച്ച് കഴിക്കുകയായിരുന്നു. ​ഗുളികയുടെ സ്ട്രിപ്പുകൾ കൂട്ടിയിട്ടതിന് ശേഷം ജംസ് മിഠായി പോലെ തോന്നിയത് കാരണം കുട്ടികൾ മത്സരിച്ച് കഴിക്കുകയായിരുന്നു. അയൺ ​ഗുളികകൾ വിതരണം ചെയ്യുന്ന വിവരം സ്കൂൾ അധികൃതർ അറിയിച്ചിട്ടില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. നാല് കുട്ടികൾ സ്വകാര്യ ആശുപത്രിയിലും രണ്ട് പേർ കൊല്ലം ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. കുട്ടികളുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321777/children-in-kollam-fall-ill-after-competing-to-eat-iron-tablets-given-by-school)