---
title: "കണ്ണൂരിൽ വയോധിക തീപൊള്ളലേറ്റു മരിച്ചു; പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയെന്ന് ബന്ധുക്കൾ"
english_title: "Elderly woman dies in fire in Kannur Relatives say she set herself on fire while eating breakfast with kerosene"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321765/elderly-woman-dies-in-fire-in-kannur-relatives-say-she-set-herself-on-fire-while-eating-breakfast-with-kerosene"
published_at: "2025-10-21T16:30:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7683795866_gdfgf.jpg"
keywords: []
---

# കണ്ണൂരിൽ വയോധിക തീപൊള്ളലേറ്റു മരിച്ചു; പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയെന്ന് ബന്ധുക്കൾ

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** )** പയ്യന്നൂർ മാത്തിലിൽ വയോധിക തീപൊള്ളലേറ്റു മരിച്ചു. എണ്‍പത്തിയഞ്ചുകാരി തമ്പായിയാണ് മരിച്ചത്. രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടയിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** )** പയ്യന്നൂർ മാത്തിലിൽ വയോധിക തീപൊള്ളലേറ്റു മരിച്ചു. എണ്‍പത്തിയഞ്ചുകാരി തമ്പായിയാണ് മരിച്ചത്. രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടയിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.

ഇവർക്ക് വാർധക്യ സഹജമായ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പെരിങ്ങോം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

മറ്റൊരു സംഭവത്തിൽ കണ്ണൂരില്‍ സ്ത്രീയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറക്കണ്ടി ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടട സമാജ് വാദി കോളനിയിലെ ശെൽവി (50) ആണ് മരിച്ചത്. സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാനായി മാറ്റി. സംഭവത്തിൽ കണ്ണൂർ ടൌൺ പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321765/elderly-woman-dies-in-fire-in-kannur-relatives-say-she-set-herself-on-fire-while-eating-breakfast-with-kerosene)