---
title: "കണ്ണൂരില്‍ ബിവറേജസ് ഔട്ട്ലെറ്റിന് സമീപം കടവരാന്തയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Woman found dead on a shop porch near a beverages outlet in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321751/Woman-found-dead-on-a-shop-porch-near-a-beverages-outlet-in-Kannur-new"
published_at: "2025-10-21T15:22:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f76c890c506_fdgfdg.jpg"
keywords: []
---

# കണ്ണൂരില്‍ ബിവറേജസ് ഔട്ട്ലെറ്റിന് സമീപം കടവരാന്തയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കണ്ണൂര്‍: കണ്ണൂരില്‍ സ്ത്രീയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറക്കണ്ടി ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടട സമാജ് വാദി കോളനിയിലെ ശെൽവി ആണ് മരിച്ചത്. സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാനായി മാറ്റി. സംഭവത്തിൽ കണ്ണൂർ ടൌൺ പൊലീസ് അന്വേഷണം തുടങ്ങി.

## Article Content

കണ്ണൂര്‍: കണ്ണൂരില്‍ സ്ത്രീയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറക്കണ്ടി ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടട സമാജ് വാദി കോളനിയിലെ ശെൽവി ആണ് മരിച്ചത്. സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാനായി മാറ്റി. സംഭവത്തിൽ കണ്ണൂർ ടൌൺ പൊലീസ് അന്വേഷണം തുടങ്ങി.

മറ്റൊരു സംഭവത്തിൽ കിണറ്റില്‍ വീണ കുടമെടുക്കാന്‍ ഇറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു. രാമന്തളി വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന രവീന്ദ്രന്‍ കെ എം ആണ് മരിച്ചത്. അയല്‍വാസിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് രവീന്ദ്രന്‍ ഇറങ്ങിയത്. അതിനിടെ വെളളത്തിലേക്ക് വീഴുകയായിരുന്നു. പയ്യന്നൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321751/Woman-found-dead-on-a-shop-porch-near-a-beverages-outlet-in-Kannur-new)