---
title: "കൂടെ ഉണ്ടാവാൻ ആഗ്രഹിച്ചതാണോ തെറ്റ്...! ഭാര്യയുമായി തര്‍ക്കത്തിന് പിന്നാലെ യുവാവ് കനാലില്‍ ചാടി ജീവനൊടുക്കി"
english_title: "Young man commits suicide by jumping into canal after argument with wife"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321730/young-man-commits-suicide-by-jumping-into-canal-after-argument-with-wife"
published_at: "2025-10-21T13:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7446862e61_drowned.jpg"
keywords: []
---

# കൂടെ ഉണ്ടാവാൻ ആഗ്രഹിച്ചതാണോ തെറ്റ്...! ഭാര്യയുമായി തര്‍ക്കത്തിന് പിന്നാലെ യുവാവ് കനാലില്‍ ചാടി ജീവനൊടുക്കി

> **Lead Summary:** **ലക്‌നൗ: **ഭാര്യയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 26-കാരന്‍ കനാലില്‍ ചാടി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ബാരബങ്കി സ്വദേശിയായ ബബ്ലു ശര്‍മ്മയാണ് മരിച്ചത്. അഞ്ചുമാസങ്ങള്‍ക്ക് മുന്‍പായിരുന്നു പൂജയുമായുള്ള ബബ്ലു ശര്‍മ്മയുടെ വിവാഹം. ദീപാവലി ആഘോഷങ്ങള്‍ക്കായി പൂജ തന്റെയൊപ്പം നില്‍ക്കണമെന്നായിരുന്നു ബബ്ലുവിന്റെ ആഗ്രഹം. എന്നാല്‍, ആഘോഷത്തിന്റെ ഭാഗമായി താന്‍ അമ്മയുടെവീട്ടിലേക്ക് പോവുകയാണെന്നും ദീപാവലി ഭര്‍തൃവീട്ടില്‍ ആഘോഷിക്കാനാവില്ലെന്നും പൂജ നിലപാടെടുത്തു. ഇത് ഇരുവരും തമ്മിലുളള തര്‍ക്കത്തിന് കാരണമായി.

## Article Content

**ലക്‌നൗ: **ഭാര്യയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 26-കാരന്‍ കനാലില്‍ ചാടി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ബാരബങ്കി സ്വദേശിയായ ബബ്ലു ശര്‍മ്മയാണ് മരിച്ചത്. അഞ്ചുമാസങ്ങള്‍ക്ക് മുന്‍പായിരുന്നു പൂജയുമായുള്ള ബബ്ലു ശര്‍മ്മയുടെ വിവാഹം. ദീപാവലി ആഘോഷങ്ങള്‍ക്കായി പൂജ തന്റെയൊപ്പം നില്‍ക്കണമെന്നായിരുന്നു ബബ്ലുവിന്റെ ആഗ്രഹം. എന്നാല്‍, ആഘോഷത്തിന്റെ ഭാഗമായി താന്‍ അമ്മയുടെവീട്ടിലേക്ക് പോവുകയാണെന്നും ദീപാവലി ഭര്‍തൃവീട്ടില്‍ ആഘോഷിക്കാനാവില്ലെന്നും പൂജ നിലപാടെടുത്തു. ഇത് ഇരുവരും തമ്മിലുളള തര്‍ക്കത്തിന് കാരണമായി.

തുടര്‍ന്ന് ഭാര്യ പൂജയുമായി ബൈക്കില്‍ പുറത്തേക്കിറങ്ങിയ ബബ്ലു ഇന്ദിര കനാലിന് സമീപം വാഹനം നിര്‍ത്തി. പൂജ ബൈക്കിന് സമീപം നിന്നപ്പോള്‍ ബബ്ലു ഒറ്റയ്ക്ക് ഏറെദൂരം മുന്നോട്ടുപോയി. ശേഷമാണ് ബബ്ലു കനാലില്‍ ചാടി ജീവനൊടുക്കിയത്. ഉടന്‍തന്നെ വീട്ടുകാരെയും പോലീസിനെയും പൂജ വിവരമറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് 24 മണിക്കൂര്‍ നീണ്ടുനിന്ന തിരച്ചലിനൊടുവില്‍ ബബ്ലുവിന്റെ മൃതദേഹം കനാലില്‍നിന്ന് കണ്ടെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321730/young-man-commits-suicide-by-jumping-into-canal-after-argument-with-wife)