---
title: "'പരിശോധന സ്വകാര്യഭാഗങ്ങളിൽ'.....! ചികിത്സയ്‌ക്കെത്തിയ 21കാരിയെ പീഡിപ്പിച്ച സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ അറസ്റ്റിൽ"
english_title: "Doctor at private clinic arrested for raping 21 year old woman who sought treatment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321709/doctor-at-private-clinic-arrested-for-raping-21-year-old-woman-who-sought-treatment"
published_at: "2025-10-21T12:28:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f72f608376d_gggggret.jpg"
keywords: []
---

# 'പരിശോധന സ്വകാര്യഭാഗങ്ങളിൽ'.....! ചികിത്സയ്‌ക്കെത്തിയ 21കാരിയെ പീഡിപ്പിച്ച സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ അറസ്റ്റിൽ

> **Lead Summary:** **( **[www.truevisionnews.com]** ) **കർണാടകയിലെ ബംഗളൂരുവിൽ 21കാരിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. ബംഗളുരുവിൽ സ്വകാര്യ ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റ് ഡോ. പ്രവീൺ ആണ് പൊലീസ് പിടിയിലായത്. യുവതിയുടെ പരാതിയിൽ അശോക് നഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് ശനിയാഴ്ച വൈകുന്നേരമാണ്. ബിഎൻഎസ് സെക്ഷൻ 75, 79 എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

## Article Content

**( **[www.truevisionnews.com]** ) **കർണാടകയിലെ ബംഗളൂരുവിൽ 21കാരിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. ബംഗളുരുവിൽ സ്വകാര്യ ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റ് ഡോ. പ്രവീൺ ആണ് പൊലീസ് പിടിയിലായത്. യുവതിയുടെ പരാതിയിൽ അശോക് നഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് ശനിയാഴ്ച വൈകുന്നേരമാണ്. ബിഎൻഎസ് സെക്ഷൻ 75, 79 എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

യുവതിയുടെ പരാതിയിൽ പരിശോധന എന്ന പേരിൽ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും മുപ്പത് മിനിട്ടോളം ഉപദ്രവിക്കുകയും ചെയ്തും എന്ന പറയുന്നു. ഡോക്റ്റർ പലതവണ കെട്ടിപിടിക്കുകയും ചുംബിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നുണ്ട്. യുവതിയുടെ എതിർപ്പ് വകവയ്ക്കാതെ പ്രതി നിർബന്ധിച്ച് വസ്ത്രം അഴിച്ചുമാറ്റിയെന്നും പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പിതാവിനൊപ്പമാണ് യുവതി സാധാരണയായി ക്ലിനിക്കിൽ എത്താറുള്ളത്. എന്നാൽ സംഭവം ഉണ്ടായത് യുവതി ഒറ്റയ്ക്ക് ക്ലിനിക്കിൽ എത്തിയ ദിവസമാണ്. യുവതിയുടെ പരാതിയെ തുടർന്ന് ക്ലിനിക്കിൽ എത്തിയാണ് ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, പരിശോധന മാത്രമാണ് താൻ നടത്തിയതെന്നാണ് ഡോക്ടറുടെ വാദം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321709/doctor-at-private-clinic-arrested-for-raping-21-year-old-woman-who-sought-treatment)