---
title: "അയല മീനിന് ഈ മസാല മാത്രം മതി; കിടിലൻ ഫിഷ് ഫ്രൈ തയ്യാറാക്കാൻ; റെസിപ്പി ഇതാ ..…"
english_title: "mackerel making special fish fry lunch recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321705/mackerel-making-special-fish-fry-lunch-recipe"
published_at: "2025-10-21T12:10:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f72c12d971d_111.jpg"
keywords: []
---

# അയല മീനിന് ഈ മസാല മാത്രം മതി; കിടിലൻ ഫിഷ് ഫ്രൈ തയ്യാറാക്കാൻ; റെസിപ്പി ഇതാ ..…

> **Lead Summary:** ഉച്ചയ്ക്ക് ചോറുണ്ണാൻ നല്ല അയല വറുത്തത് ആയാലോ. മീൻ വിഭവങ്ങളിൽ മലയാളികൾക്ക് എന്നും ഹരമാണ് ഫിഷ് ഫ്രൈ അഥവാ മീൻ വറുത്തത്. ഓരോ നാട്ടിലും, ഓരോ വീട്ടിലും ഇതിൻ്റെ രുചിക്കൂട്ടുകൾക്ക് വ്യത്യാസങ്ങളുണ്ടാവാം. സാധാരണ ദിവസങ്ങൾ മുതൽ ആഘോഷവേളകളിൽ വരെ തീൻമേശയിലെ സൂപ്പർ താരമാണ് ഈ വിഭവം.

## Article Content

ഉച്ചയ്ക്ക് ചോറുണ്ണാൻ നല്ല അയല വറുത്തത് ആയാലോ. മീൻ വിഭവങ്ങളിൽ മലയാളികൾക്ക് എന്നും ഹരമാണ് ഫിഷ് ഫ്രൈ അഥവാ മീൻ വറുത്തത്. ഓരോ നാട്ടിലും, ഓരോ വീട്ടിലും ഇതിൻ്റെ രുചിക്കൂട്ടുകൾക്ക് വ്യത്യാസങ്ങളുണ്ടാവാം. സാധാരണ ദിവസങ്ങൾ മുതൽ ആഘോഷവേളകളിൽ വരെ തീൻമേശയിലെ സൂപ്പർ താരമാണ് ഈ വിഭവം.

എന്നാൽ, മീൻ വറുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ രുചി പലമടങ്ങ് കൂട്ടാം. അത്തരത്തിലുള്ള ഒരു കിടിലൻ അയല മീൻ മസാല റെസിപ്പി നോക്കിയാലോ..

**ചേരുവകൾ നോക്കാം**

അയല

നെല്ലിക്ക

ഇഞ്ചി

വെളുത്തുള്ളി

പച്ചമുളക്

മുളകുപൊടി

കുരുമുളക്

മഞ്ഞൾപ്പൊടി

ഉപ്പ്

കറിവേപ്പില

**തയ്യാറാക്കുന്ന വിധം**

നാല് അയല നന്നായി കഴുകി വൃത്തിയാക്കി വരഞ്ഞുവെയ്ക്കാം. രണ്ടു നെല്ലിക്ക, ഒരു ചെറിയ കഷ്ണം ഇഞ്ചി, വെളുത്തുള്ളിയുടെ നാലോ അഞ്ചോ അല്ലി, രണ്ടു പച്ചമുളക്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കുറച്ചു മുളകുപൊടി, അൽപ്പം കുരുമുളക്, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ അരച്ചെടുക്കാം. ശേഷം ഇത് വൃത്തിയാക്കി മാറ്റി വെച്ചിരിക്കുന്ന മീനിലേയ്ക്ക് പുരട്ടി പത്ത് മിനിറ്റു വെയ്ക്കാം. തുടർന്ന് അടുപ്പിൽ ചീനച്ചട്ടി വെച്ച് എണ്ണയൊഴിച്ചു ചൂടാക്കി മീൻ കഷ്ണങ്ങൾ ഓരോന്നായി വറുത്തെടുക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321705/mackerel-making-special-fish-fry-lunch-recipe)