---
title: "കോഴിക്കോട് പേരാമ്പ്രയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി"
english_title: "Complaint alleges attempt to kidnap 8th grade student in Perambra, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321670/complaint-alleges-attempt-to-kidnap-8th-grade-student-in-perambra-kozhikode"
published_at: "2025-10-21T10:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f710ef512cf_1.jpg"
keywords: []
---

# കോഴിക്കോട് പേരാമ്പ്രയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി

> **Lead Summary:** **കോഴിക്കോട്: **പേരാമ്പ്ര കായണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി. ചൊവ്വാഴ്ച വൈകുന്നരം അഞ്ചുമണിയോടെയാണ് സംഭവം. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചതെന്ന് വിദ്യാർഥി പൊലീസിൽ പറഞ്ഞു. പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

**കോഴിക്കോട്: **പേരാമ്പ്ര കായണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി. ചൊവ്വാഴ്ച വൈകുന്നരം അഞ്ചുമണിയോടെയാണ് സംഭവം. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചതെന്ന് വിദ്യാർഥി പൊലീസിൽ പറഞ്ഞു. പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.

കളി കഴിഞ്ഞ് വരികയായിരുന്ന വിദ്യാർഥിയോട് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വണ്ടിനിർത്തിയ സംഘം നിരസിച്ചതോടെ വലിച്ചുകയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ സമീപത്തൊരു ഓട്ടോറിക്ഷ എത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പിടിവലിക്കിടെ വിദ്യാർഥിക്ക് പരിക്കേറ്റിട്ടുണ്ട്.

അതിനിടെ മറ്റൊരു സംഭവത്തിൽ പേരാമ്പ്രയിൽ വയോധികയ്ക്ക് നേരെ പീഡനം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തിൽ അയൽവാസിയായ ജയപ്രകാശിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാൾ ഒളിവിലാണ്. മകൾ തൊഴിലുറപ്പിന് പോയ സമയത്ത് വീട്ടിൽ കയറി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321670/complaint-alleges-attempt-to-kidnap-8th-grade-student-in-perambra-kozhikode)