2 വർഷത്തിനു ശേഷം സഞ്ചാരികൾക്കായി തുറന്ന് ഈ മനോഹര രാജ്യം...

2 വർഷത്തിനു ശേഷം സഞ്ചാരികൾക്കായി തുറന്ന് ഈ മനോഹര രാജ്യം...
Advertisement
Mar 16, 2022 08:02 PM | By Anjana Shaji

അവധിക്കാല യാത്ര മലേഷ്യയിൽ ആഘോഷിക്കാം. കോവിഡ് വ്യാപനത്തെ തുടർന്ന് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്ന മലേഷ്യ സഞ്ചാരികൾക്കായി തുറക്കുന്നു. 2020 മാര്‍ച്ചിലാണ് മലേഷ്യ അതിര്‍ത്തികള്‍ അടച്ചത്.

Advertisement

രണ്ടുഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തേയ്ക്ക് പ്രവേശിക്കാം. നിരവധി രാജ്യങ്ങള്‍ സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറന്നുനല്‍കുന്നതിന്റെ ഭാഗമായാണ് മലേഷ്യയും ഈ തീരുമാനത്തിലെത്തിയത്.

ഇന്ത്യയിൽ നിന്നു വളരെ കുറഞ്ഞ ചെലവിൽ എത്തിച്ചേരാൻ കഴിയുന്ന രാജ്യമാണ് മലേഷ്യ. കേരളത്തിൽ നിന്നും മലേഷ്യയുടെ തലസ്ഥാനമായ കോലാലംപൂരിലേക്കു യാത്രാവിമാനങ്ങളുണ്ട്. ഏകദേശം അഞ്ചുമണിക്കൂറിൽ താഴെ സമയം കൊണ്ട് അവിടെ എത്തിചേരാൻ കഴിയും. മലേഷ്യ സന്ദർശിക്കുന്നതിനുള്ള വിസ നടപടികൾ വളരെ ലളിതമാണ്.

മലേഷ്യയിലെ ആകർഷകമായ കാഴ്ചകളിലൊന്നാണ് പെട്രോണാസ് ടവർ. ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന ഈ സൗധത്തിന്റെ രാത്രികാഴ്ച അതിമനോഹരമാണ്. നിരവധി ബഹുമതികൾ സ്വന്തമായുണ്ട് ഈ മനുഷ്യനിർമിതിയ്ക്ക്.

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഇരട്ടഗോപുരം, ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആകാശപ്പാലം, ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ ഗോപുരം എന്നെല്ലാം അറിയപ്പെടുന്നത് പെട്രോണാസ് ടവർ ആണ്.

ശ്രദ്ധിക്കാം

മുഴുവന്‍ ഡോസ് വാക്‌സീനെടുത്തവര്‍ക്ക് ക്വാറന്റീനില്‍ കഴിയേണ്ട ആവശ്യമില്ല. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ കോവിഡ് നെഗറ്റീവ് ആർടി പിസി ആർ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. ഇത് രാജ്യത്തെത്തുന്നതിന് രണ്ട് ദിവസം മുന്‍പ് എടുത്തതായിരിക്കണം. കൂടാതെ 24 മണിക്കൂറിന് മുമ്പ് ആന്റിജന്‍ പരിശോധന നടത്തുകയും വേണം.

This beautiful country is open to the public after 2 years ...

Next TV

Related Stories
ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്

Sep 16, 2022 05:42 PM

ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്

ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്...

Read More >>
ഗോവയിലെ ഈ  സ്വർഗം കണ്ടിട്ടുണ്ടോ?

Aug 29, 2022 04:25 PM

ഗോവയിലെ ഈ സ്വർഗം കണ്ടിട്ടുണ്ടോ?

ആഴമുള്ള കാടും പ്രകൃതിയുടെ ഭംഗിയും ഒന്നിച്ച് സമ്മേളിക്കുന്ന ഇവിടെ യാത്രികർ വളരെക്കുറവാണ് ആസ്വദിക്കാനായി...

Read More >>
സിക്കിം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇവിടം മറക്കരുത്

Aug 26, 2022 04:22 PM

സിക്കിം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇവിടം മറക്കരുത്

അലഞ്ഞു നടക്കുന്ന കാട്ടാടുകളുടെ പേരിൽനിന്നു പിറന്ന രാവെങ്കല എന്ന സ്ഥലത്തിന്റെ പേരിൽത്തന്നെയുണ്ട് അവിടുത്തെ കാടിന്റെ...

Read More >>
മഴയും മഞ്ഞും തണുപ്പും  ഒരുമിച്ച് ആസ്വദിക്കാൻ പോയാലോ?

Aug 5, 2022 03:40 PM

മഴയും മഞ്ഞും തണുപ്പും ഒരുമിച്ച് ആസ്വദിക്കാൻ പോയാലോ?

നിരവധി തടാകങ്ങളും വെള്ളച്ചാട്ടങ്ങളും മലനിരകളും നിറഞ്ഞ ഇവിടം ആരെയും...

Read More >>
ഊട്ടി, സഞ്ചാരികളുടെ പറുദീസ...

Jul 29, 2022 04:43 PM

ഊട്ടി, സഞ്ചാരികളുടെ പറുദീസ...

നീലഗിരി കുന്നുകളുടെ കാഴ്ച്ചയും മേഘങ്ങളോടൊപ്പം സഞ്ചരിക്കാന്‍ കഴിയുന്നതും കോടമഞ്ഞും തണുപ്പുമൊക്കെ ചേരുമ്പോള്‍ സഞ്ചാരികള്‍ക്ക് ഊട്ടി...

Read More >>
ഗവിയിലേക്കാണോ?  കാടിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കാം

Jul 28, 2022 03:10 PM

ഗവിയിലേക്കാണോ? കാടിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കാം

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3400 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ വേനല്‍ക്കാലത്ത് പോലും പരമാവധി 10 ഡിഗ്രി ചൂട് മാത്രമേ ഗവിയില്‍...

Read More >>
Top Stories