---
title: "കണ്ണൂർ ഇരിട്ടിയിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം, പോക്‌സോ കേസിൽ വയോധികന്‍ അറസ്റ്റില്‍"
english_title: "Elderly man arrested in POCSO case for unnatural rape of minor in Iritti Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321598/elderly-man-arrested-in-pocso-case-for-unnatural-rape-of-minor-in-iritti-kannur"
published_at: "2025-10-20T15:55:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/68f60e40e3eb6_ghgh.jpg"
keywords: []
---

# കണ്ണൂർ ഇരിട്ടിയിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം, പോക്‌സോ കേസിൽ വയോധികന്‍ അറസ്റ്റില്‍

> **Lead Summary:** ഇരിട്ടി(കണ്ണൂർ) : പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പ്രവൃത്തികള്‍ക്ക് ഉപയോഗിച്ചതിന് വയോധികനെ പോക്‌സോ ചുമത്തി അറസ്‌റ് ചെയ്തു. പുന്നാട് സ്വദേശി കുഞ്ഞിരാമനെ ആണ് ഇരിട്ടി എസ് ഐ കെ. ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത് . കുട്ടിയുടെ മാതാപിതാക്കള്‍ ഇരിട്ടി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ് .

## Article Content

ഇരിട്ടി(കണ്ണൂർ) : പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പ്രവൃത്തികള്‍ക്ക് ഉപയോഗിച്ചതിന് വയോധികനെ പോക്‌സോ ചുമത്തി അറസ്‌റ് ചെയ്തു. പുന്നാട് സ്വദേശി കുഞ്ഞിരാമനെ ആണ് ഇരിട്ടി എസ് ഐ കെ. ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത് . കുട്ടിയുടെ മാതാപിതാക്കള്‍ ഇരിട്ടി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ് .

അതേസമയം കാസർഗോഡ് ചന്ദേരയിൽ വിവാഹിതയായ മകളെ പീഡിപ്പിക്കാൻ‌ ശ്രമിച്ച് പിതാവ് അറസ്റ്റിലായി. യുവതിയുടെ പരാതിയില്‍ 62 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയായ യുവതി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലെത്തിയപ്പോള്‍ ആയിരുന്നു അതിക്രമം. ഇന്നലെയാണ് യുവതി പൊലീസിനെ സമീപിച്ചത്.

യുവതി സ്വമേധയാ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കൗണ്‍സിലിങ്ങിന് വിധേയയാക്കി. പിതാവിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321598/elderly-man-arrested-in-pocso-case-for-unnatural-rape-of-minor-in-iritti-kannur)