---
title: "എന്റെ പൊന്നെ ..... ഈ കുപ്പായമിടൂ ... വയറലായ സ്വർണ്ണ കുപ്പായം ഇതാ ..."
english_title: "My dear... put on this dress... here is the viral golden dress new"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321590/my-dear-put-on-this-dress-here-is-the-viral-golden-dress-new"
published_at: "2025-10-20T15:26:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f6074a236c9_zfzvdec_.jpg"
keywords: []
---

# എന്റെ പൊന്നെ ..... ഈ കുപ്പായമിടൂ ... വയറലായ സ്വർണ്ണ കുപ്പായം ഇതാ ...

> **Lead Summary:** **[**ഫാഷനിൽ പല പുത്തൻ പരീക്ഷണങ്ങളും ദിവസം കണ്ടെത്തിക്കൊണ്ടിരിക്കാണ് . നമ്മുടെ സങ്കൽപങ്ങൾക്ക് ഇഷ്ട്ടങ്ങൾക്കും അനുസരിച്ച് നമ്മുക്ക് വ്യത്യസ്തമായ പല രൂപത്തിലുമുള്ള വസ്ത്രങ്ങൾ ഡിസൈനർ ഒരുക്കിത്തരാറുമുണ്ട് . അതുപോലൊരു വസ്ത്രമാണ് ഇപ്പോൾ ചർച്ചാവിഷയം. സ്വർണത്തിന് വിലകയറുന്ന ഈ സമയത്ത് പൂർണമായും സ്വർണത്തിൽ നിർമിച്ച ഈ വസ്ത്രത്തിൻ്റെ വില 1,088,000 ഡോളറാണ്. അതായത് ഏകദേശം ഒമ്പതരക്കോടി ഇന്ത്യൻ രൂപ.

## Article Content

**[**ഫാഷനിൽ പല പുത്തൻ പരീക്ഷണങ്ങളും ദിവസം കണ്ടെത്തിക്കൊണ്ടിരിക്കാണ് . നമ്മുടെ സങ്കൽപങ്ങൾക്ക് ഇഷ്ട്ടങ്ങൾക്കും അനുസരിച്ച് നമ്മുക്ക് വ്യത്യസ്തമായ പല രൂപത്തിലുമുള്ള വസ്ത്രങ്ങൾ ഡിസൈനർ ഒരുക്കിത്തരാറുമുണ്ട് . അതുപോലൊരു വസ്ത്രമാണ് ഇപ്പോൾ ചർച്ചാവിഷയം. സ്വർണത്തിന് വിലകയറുന്ന ഈ സമയത്ത് പൂർണമായും സ്വർണത്തിൽ നിർമിച്ച ഈ വസ്ത്രത്തിൻ്റെ വില 1,088,000 ഡോളറാണ്. അതായത് ഏകദേശം ഒമ്പതരക്കോടി ഇന്ത്യൻ രൂപ.

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വസ്ത്രമായി ഇത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടുകയും ചെയ്‌തു. ഇതിന് 10 കിലോയിൽ കൂടുതൽ ഭാരമുണ്ട്. ഈ വസ്ത്രം 1270.5 ഗ്രാം 21 കാരറ്റ് കൊണ്ടാണ് നിർമിച്ചതെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ പറയുന്നു. ഒരു സ്വർണക്കിരീടവും സ്വർണക്കമ്മലും സ്വർണ വളയും ഉൾപ്പെടുമ്പോഴാണ് ഈ ഔട്ട്ഫിറ്റ് പൂർണമാവുക.

അൽ റൊമൈസാൻ ഗോൾഡ് & ജ്വല്ലറിയാണ് ഈ സ്വർണവസ്ത്രം പുറത്തിറക്കിയത്. ഈ ഔട്ട്ഫിറ്റ് യുഎഇയുടെ പൈതൃകത്തെ ആഘോഷിക്കുന്നതോടൊപ്പം ആധുനിക കരകൗശല വൈദഗ്ദ്ധ്യത്തെ ഉൾക്കൊള്ളുകയും ചെയ്യുന്നു. ഇതിനോടൊപ്പമുള്ള കിരീടം സാംസ്കാരിക അഭിമാനത്തിൻ്റെ പ്രതീകമാണ്. കൈത്തണ്ടയിലും മുൻകൈയിലുമായി നീണ്ടുകിടക്കുന്ന സ്വർണ്ണവള പരമ്പരാഗത ആഭരണ നിർമ്മാണ കലയ്ക്കുള്ള ആദരമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321590/my-dear-put-on-this-dress-here-is-the-viral-golden-dress-new)