---
title: "കുട ചൂടിയാലും നനയും, വരുന്നത് അതിശക്ത മഴ; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മഴ മുന്നറിയിപ്പ് ഇങ്ങനെ"
english_title: "Orange alert rain warning in four districts including Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321569/orange-alert-rain-warning-in-four-districts-including-kozhikode"
published_at: "2025-10-20T14:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5f558040bc_mazha.jpg"
keywords: []
---

# കുട ചൂടിയാലും നനയും, വരുന്നത് അതിശക്ത മഴ; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മഴ മുന്നറിയിപ്പ് ഇങ്ങനെ

> **Lead Summary:** **തിരുവനന്തപുരം: **കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പുതിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും തീവ്രമോ ശക്തമോ ആയ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മറ്റന്നാൾ അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

## Article Content

**തിരുവനന്തപുരം: **കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പുതിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും തീവ്രമോ ശക്തമോ ആയ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മറ്റന്നാൾ അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

**അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പ്**

ഓറഞ്ച് അലർട്ട് 

20/10/2025: ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്

22/10/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

23/10/2025: കോഴിക്കോട്, വയനാട്

24/10/2025: കണ്ണൂർ, കാസറഗോഡ്

ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മിമീ മുതൽ 204.4 മിമീ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

മഞ്ഞ അലർട്ട്

20/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ്

21/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

22/10/2025: തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

23/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസറഗോഡ്

24/10/2025: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321569/orange-alert-rain-warning-in-four-districts-including-kozhikode)