---
title: "തട്ടിക്കളയേണ്ട....ഇറച്ചി പോലും മാറിനിൽക്കും; ചോറിനൊപ്പം കൂട്ടാൻ വഴുതനങ്ങ കൊണ്ട് ഒരു കിടിലൻ കറി തയ്യാറാക്കിയാലോ.."
english_title: "how about making a delicious curry with eggplant to go with the rice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321564/how-about-making-a-delicious-curry-with-eggplant-to-go-with-the-rice"
published_at: "2025-10-20T13:29:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5ed1a8c411_io.jpg"
keywords: []
---

# തട്ടിക്കളയേണ്ട....ഇറച്ചി പോലും മാറിനിൽക്കും; ചോറിനൊപ്പം കൂട്ടാൻ വഴുതനങ്ങ കൊണ്ട് ഒരു കിടിലൻ കറി തയ്യാറാക്കിയാലോ..

> **Lead Summary:** പുതു രുചിയിൽ നാടൻ വഴുതനങ്ങ രുചിക്കൂട്ട്. പലപ്പോഴും തട്ടിക്കളയാൻ സാധ്യതയുള്ള ഒരു വിഭവമാണ് വഴുതനങ്ങ, ശരിയായ ചേരുവകളോടു കൂടി പാകം ചെയ്താൽ തീന്മേശയിലെ രുചിരാജാവാകും. എന്നാൽ ഈ വഴുതനങ്ങ വച്ച് കിടിലൻ രുചിൽ ഒരു കറി ഉണ്ടാക്കിയെടുക്കാം. റെസിപ്പി ഇതാ..

## Article Content

പുതു രുചിയിൽ നാടൻ വഴുതനങ്ങ രുചിക്കൂട്ട്. പലപ്പോഴും തട്ടിക്കളയാൻ സാധ്യതയുള്ള ഒരു വിഭവമാണ് വഴുതനങ്ങ, ശരിയായ ചേരുവകളോടു കൂടി പാകം ചെയ്താൽ തീന്മേശയിലെ രുചിരാജാവാകും. എന്നാൽ ഈ വഴുതനങ്ങ വച്ച് കിടിലൻ രുചിൽ ഒരു കറി ഉണ്ടാക്കിയെടുക്കാം. റെസിപ്പി ഇതാ..

**ചേരുവകൾ**

വഴുതനങ്ങ: 3 എണ്ണം

സവാള: 2 എണ്ണം

വെളിച്ചെണ്ണ: 2 ടേബിൾസ്പൂൺ

ഉപ്പ്

തക്കാളി: 1 എണ്ണം

പച്ചമുളക്: 3 എണ്ണം

പുളി

മഞ്ഞൾപ്പൊടി: 1 ടീസ്പൂൺ

മുളകുപൊടി: ½ ടേബിൾസ്പൂൺ

ജീരകം പൊടിച്ചത്: 1 ടീസ്പൂൺ

കടുക്: ½ ടീസ്പൂൺ

ചെറിയ ഉള്ളി: 4 എണ്ണം

ഉണക്കമുളക്: 3 എണ്ണം

വെളുത്തുള്ളി: 15അല്ലി

**തയ്യാറാക്കുന്ന വിധം**

ആദ്യം ഒരു പാത്രത്തിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് സവാള, ചതച്ച വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് ചെറിയ തീയിൽ നന്നായി വഴറ്റുക. അതിനുശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. തക്കാളിയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി, അടച്ച് വച്ച് 2 മിനിറ്റ് വേവിക്കുക. വെന്ത ശേഷം, പൊടിച്ച ജീരകവും കഷ്ണങ്ങളാക്കിയ വഴുതനങ്ങയും ചേർത്ത് ഉപ്പ് ഇട്ട് ഇളക്കുക.

വഴുതനങ്ങ വാടിവരുമ്പോൾ, പുളി പിഴിഞ്ഞ വെള്ളവും ആവശ്യത്തിന് ചൂടുവെള്ളവും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ശേഷം ഒരു പാനിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക്, ചെറിയ ഉള്ളി, ഉണക്കമുളക്, വേപ്പില എന്നിവ താളിച്ച് കറിയിലേക്ക് ഒഴിക്കുക. നന്നായി വെന്ത ശേഷം തീ ഓഫ് ചെയ്യാം. വഴുതനങ്ങ കറി റെഡി ഇനി കഴിച്ചോളൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321564/how-about-making-a-delicious-curry-with-eggplant-to-go-with-the-rice)