---
title: "അഭിമുഖം നാളെ....! ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക, വെറ്ററിനറി സർജൻ നിയമനം"
english_title: "Interview tomorrow Attention candidates Veterinary Surgeon Recruitment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321522/interview-tomorrow-attention-candidates-veterinary-surgeon-recruitment"
published_at: "2025-10-20T10:48:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5c66332e5b_WhatsApp_Image_2025-10-20_at_10.49.16_AM.jpeg"
keywords: []
---

# അഭിമുഖം നാളെ....! ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക, വെറ്ററിനറി സർജൻ നിയമനം

> **Lead Summary:** **ആലപ്പുഴ: ( **[www.truevisionnews.com]** ) **റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ അനുവദിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റുകളിൽ വെറ്ററിനറി സർജൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലുള്ള ഈ നിയമനത്തിനായി ഒക്ടോബർ 21-ന് രാവിലെ 10.30-ന് വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും.

## Article Content

**ആലപ്പുഴ: ( **[www.truevisionnews.com]** ) **റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ അനുവദിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റുകളിൽ വെറ്ററിനറി സർജൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലുള്ള ഈ നിയമനത്തിനായി ഒക്ടോബർ 21-ന് രാവിലെ 10.30-ന് വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും.

അഭിമുഖം നടക്കുന്ന സ്ഥലം: ജില്ലാ കോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസ്.

**അപേക്ഷിക്കാനുള്ള യോഗ്യതകൾ**

വെറ്ററിനറി സയൻസിലുള്ള ബിരുദം.

കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ.

മലയാള ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്.

ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ലൈസൻസ്.

കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി **0477 2252431** എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321522/interview-tomorrow-attention-candidates-veterinary-surgeon-recruitment)