---
title: "വടകരയിൽ ടെക്സ്റ്റൈൽസിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങി മൂന്ന് വയസുകാരൻ; ഒടുവിൽ രക്ഷകരായി  അഗ്നിരക്ഷാസേന "
english_title: "Three-year-old boy gets stuck in the dressing room of  dress showroom in Vadakara "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321497/three-year-old-boy-gets-stuck-in-the-dressing-room-of-dress-showroom-in-vadakara"
published_at: "2025-10-20T08:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f59f8357ced_vatakara.jpg"
keywords: []
---

# വടകരയിൽ ടെക്സ്റ്റൈൽസിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങി മൂന്ന് വയസുകാരൻ; ഒടുവിൽ രക്ഷകരായി  അഗ്നിരക്ഷാസേന 

> **Lead Summary:** **കോഴിക്കോട് : ** കോ‍ഴിക്കോട് വടകര 'എസ്പാൻഷെ' ഷോറൂമിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങി മൂന്നുവയസുകാരൻ. ഇന്നലെ രാത്രി 9.00 മണിയോടെയാണ് സംഭവം. മാതാപിതാക്കളോടൊപ്പം ഷോറൂമിൽ എത്തിയ മംഗലാട് സ്വദേശിയായ മൂന്നുവയസുകാരനാണ് അബദ്ധത്തിൽ ഡ്രസിംഗ് റൂമിൽ കുടുങ്ങിയത്. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ ദീപക്കിന്‍റെ നേതൃത്വത്തിൽ എത്തിയ വടകര ഫയർ ഫോഴ്സ് വാതിൽ തകർക്കുന്ന സംവിധാനം ഉപയോഗിച്ച് വാതിൽ ബലമായി തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തി.ഫയർ & റെസ്ക്യൂ ഓഫീസർ ( ഡ്രൈവർ) കെ സന്തോഷ്, ഫയർ & റെസ്ക്യൂ ഓഫീസർ എം എം റിജീഷ് കുമാർ, സി കെ അർജ്ജുൻ, പി എം ഷഹീർ, പി എം ബബീഷ് ഹോം ഗാർഡ് ആർ. രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

## Article Content

**കോഴിക്കോട് : ** കോ‍ഴിക്കോട് വടകര 'എസ്പാൻഷെ' ഷോറൂമിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങി മൂന്നുവയസുകാരൻ. ഇന്നലെ രാത്രി 9.00 മണിയോടെയാണ് സംഭവം. മാതാപിതാക്കളോടൊപ്പം ഷോറൂമിൽ എത്തിയ മംഗലാട് സ്വദേശിയായ മൂന്നുവയസുകാരനാണ് അബദ്ധത്തിൽ ഡ്രസിംഗ് റൂമിൽ കുടുങ്ങിയത്. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ ദീപക്കിന്‍റെ നേതൃത്വത്തിൽ എത്തിയ വടകര ഫയർ ഫോഴ്സ് വാതിൽ തകർക്കുന്ന സംവിധാനം ഉപയോഗിച്ച് വാതിൽ ബലമായി തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തി.ഫയർ & റെസ്ക്യൂ ഓഫീസർ ( ഡ്രൈവർ) കെ സന്തോഷ്, ഫയർ & റെസ്ക്യൂ ഓഫീസർ എം എം റിജീഷ് കുമാർ, സി കെ അർജ്ജുൻ, പി എം ഷഹീർ, പി എം ബബീഷ് ഹോം ഗാർഡ് ആർ. രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321497/three-year-old-boy-gets-stuck-in-the-dressing-room-of-dress-showroom-in-vadakara)